Tag: cpm

Total 74 Posts

സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ നീക്കമെന്ന് ആരോപണം

പേരാമ്പ്ര: സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് കള്ളക്കേസുകളില്‍ കുടുക്കി തന്നെ ജയിലിലടയ്ക്കാന്‍ നീക്കമെന്ന പരാതിയുമായി ആര്‍.എം.പി നേതാവ്. ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം കള്ളക്കേസുകള്‍ എടുപ്പിച്ചതിന്റെ ഭാഗമായാണ് കേസ് ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും ആരോപിക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും

പേരാമ്പ്രയിലെ മുസ്ലീം ലീഗിൽ കൂട്ടരാജി; അഞ്ച് പേർ ചെങ്കൊടിയേന്തി സി.പി.എമ്മിലേക്ക്

പേരാമ്പ്ര: മുസ്ലീം ലീ​ഗിൽ നിന്ന് രാജിവെച്ച് പ്രവർത്തകർ സി.പി.എമ്മിലേക്ക്. പേരാമ്പ്രയിലെ വിവിധ മേഖലകളിലുള്ള അഞ്ച് പേരാണ് ചെങ്കൊടിയേന്തി സി.പി.എമ്മിലേക്ക് വന്നത്. പാർട്ടിയിലേക്ക് വന്നവരെ സി. പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ ചെങ്കൊടി കൊടുത്ത് സ്വീകരിച്ചു. ശിഹാബ് നടുപ്പറമ്പിൽ, നജീർ പിലാത്തോട്ടത്തിൽ, മുസ്തഫ പൂവില്ലത്ത്, ഫസ്‌ലി കോഴിക്കോട്ട് കണ്ടി, നൗഷാദ് വാഴയിൽവളപ്പിൽ

പ്രവർത്തകർ കെെകോർത്തപ്പോൾ വീടെന്ന മോഹനന്റെ സ്വപ്നം പൂവണിഞ്ഞു; ചെമ്പനോടയിലെ മോഹനനും കുടുംബത്തിനും ഇനി സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ സുരക്ഷിത്വത്തത്തിൽ താമസിക്കാം

പേരാമ്പ്ര: ചെമ്പനോടയിലെ മുട്ടുചിറയ്ക്കൽ മോഹനനും കുടുംബവും ഇനി സമാധാനത്തോടെയുറങ്ങും. സ്വന്തമായി വീടെന്ന സ്വപ്നത്തിന് സി.പി.എം പ്രവർതതകർ കൂട്ടായെത്തിയതോടെ സ്വപ്നം സാക്ഷാത്ക്കാരിക്കാനായി. ചെമ്പനോട താഴെ അങ്ങാടി ബ്രാഞ്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. മോഹനനും കുടുംബത്തിനും സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ

പാലേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ ആറംഗ അക്രമിസംഘം എത്തിയത് മാരകായുധങ്ങളുമായി, പിന്നിൽ ആർ.എസ്.എസ്സെന്ന് സി.പി.എം

പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ അക്രമം. ബെെക്കിലെത്തിയ ആറം​ഗ സംഘം പ്രവർത്തകരെ ആയുധങ്ങളുപയോ​ഗിച്ച് മർദ്ധിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ദിപിൻ ലാൽ, അഖിൽ കുമാർ, സായൂജ്, സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15 നാണ് സംഭവം. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയതായിരുന്നു പ്രവർത്തകർ. വടക്കുമ്പാട് എത്തി കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ ആക്രമിക്കുകയായിരുന്നു.

‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു

അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത്

സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ചെറുവണ്ണൂരിലെ സി.പി.എം നേതാവിനെതിരെ കേസ്

മേപ്പയ്യൂര്‍: സി.പി.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയിൽ സി.പി.എം നേതാവിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.ബിജുവിനെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; കാറില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി

പേരാമ്പ്ര: സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗവും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനുമായ സുല്‍ഫിക്കറിന്റെ വീടിനുനേരെ ആക്രമണം. നൊച്ചാട് ചാത്തോത്ത് താഴെയുള്ള മാരാര്‍കണ്ടി വീട്ടില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പോര്‍ച്ചിന് തൊട്ടരികിലുള്ള മുറിയില്‍ കിടന്നുറങ്ങിയ കുട്ടി പെട്രോള്‍ മണത്തതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ തീ

ഇന്ന് വി.വി.ദക്ഷിണാമൂര്‍ത്തി ഓര്‍മ്മദിനം; പാലേരിയിലെ ശവകുടീരത്തിലെത്തി സ്മരണ പുതുക്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

പേരാമ്പ്ര: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ വി.വി.ദക്ഷിണാമൂര്‍ത്തിയുടെ ചരമ വാര്‍ഷികം ആചരിച്ചു. ഓര്‍മ്മദിനത്തില്‍ സ്മൃതി കുടീരത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക പുഷ്പചക്രം അര്‍പ്പിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം കെ.കെ.ദിനേശന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, എസ്.കെ.സജീഷ്, ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എ.കെ.പത്മനാഭന്‍ മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞിക്കണ്ണന്‍, സി.കെ.ശശി,

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു; എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകരമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദനെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു എം.വി.ഗോവിന്ദന്‍. 1991 ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. സി.പി.എമ്മിന്റെ കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുതവണ എം.എല്‍.എയായിരുന്നു. നിലവില്‍

‘അവർ ഇനി ചെങ്കൊടിക്കീഴിൽ’; പാലേരിയിൽ ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി

പേരാമ്പ്ര: വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ആ​ഗസ്റ്റ് 31-ന് മൂർത്തി മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ചേർന്ന് ബ്രാഞ്ച് തല സംഘാടകസമിതി യോഗങ്ങളിലാണ് ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയത്. മുഞ്ഞോറ ബ്രാഞ്ച് യോ​ഗത്തിൽ കോൺ​ഗ്രസിൽ നിന്ന് വന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്നും രാജിവച്ചു വന്ന കുന്നുമ്മൽ

error: Content is protected !!