പേരാമ്പ്രയിലെ മുസ്ലീം ലീഗിൽ കൂട്ടരാജി; അഞ്ച് പേർ ചെങ്കൊടിയേന്തി സി.പി.എമ്മിലേക്ക്


പേരാമ്പ്ര: മുസ്ലീം ലീ​ഗിൽ നിന്ന് രാജിവെച്ച് പ്രവർത്തകർ സി.പി.എമ്മിലേക്ക്. പേരാമ്പ്രയിലെ വിവിധ മേഖലകളിലുള്ള അഞ്ച് പേരാണ് ചെങ്കൊടിയേന്തി സി.പി.എമ്മിലേക്ക് വന്നത്. പാർട്ടിയിലേക്ക് വന്നവരെ സി. പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ ചെങ്കൊടി കൊടുത്ത് സ്വീകരിച്ചു.

ശിഹാബ് നടുപ്പറമ്പിൽ, നജീർ പിലാത്തോട്ടത്തിൽ, മുസ്തഫ പൂവില്ലത്ത്, ഫസ്‌ലി കോഴിക്കോട്ട് കണ്ടി, നൗഷാദ് വാഴയിൽവളപ്പിൽ എന്നിവരാണ് രാജിവെച്ച മുസ്ലീം ലീഗ് പ്രവർത്തകർ.

സ്വീകരണ ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം എസ്.കെ സജീഷ്, ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ, ലോക്കൽ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ പ്രമോദ്, കെ.എം മോഹനൻ എന്നിവർ പങ്കെടുത്തു.

 

Summary: five people Resigned from Muslim League in Perambra and joined in cpm