Tag: Elephant

Total 16 Posts

കൊയിലാണ്ടി നഗരത്തില്‍ ദിവസവും ‘മോണിങ് വോക്കി’നെത്തുന്ന ആന; കൗതുകമായി ശ്രീദേവിയുടെ പ്രഭാതസവാരി (വീഡിയോ)

കൊയിലാണ്ടി: മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ കൗതുകകരമായ കുസൃതികളിലൂടെ ആനപ്രേമികള്‍ക്ക് ഹരമായി മാറിയ കൊയിലാണ്ടിയുടെ സ്വകാര്യ അഹങ്കാരമാണ് കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവി എന്ന പിടിയാന. കൊവിഡ് കാരണം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതിനെ തുടര്‍ന്ന് ശ്രീദേവിയുടെ കുറുമ്പുകളും ആനപ്രേമികള്‍ ‘മിസ്’ ചെയ്തിരുന്നു. എന്നാല്‍ നെറ്റിപ്പട്ടവും ചമയങ്ങളുമൊന്നുമില്ലാതെയുള്ള ശ്രീദേവിയുടെ പ്രഭാതസവാരിയാണ് ഇപ്പോഴത്തെ കൗതുകക്കാഴ്ച. ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ശ്രീദേവി ‘മോണിംഗ്

ഇടമലയാര്‍ – പൂയംകൂട്ടി വനത്തില്‍ കടുവയും ആനയും ഏറ്റുമൂട്ടി; രണ്ട് മൃഗങ്ങളും ചത്തനിലയില്‍

കൊച്ചി: ഇടമലയാര്‍ – പൂയംകൂട്ടി വനത്തിനുള്ളില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന്‌ അഞ്ചു കിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുല്‍മേടയിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്. ആനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ ഗുരുതര പരിക്കാണ്

പൂഴിത്തോട് ആലമ്പാറയില്‍ കാട്ടാന ശല്യം രൂക്ഷം

പേരാമ്പ്ര: പൂഴിത്തോട് ആലമ്പാറയില്‍ കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കുബ്ലാനി തങ്കച്ചന്‍, കുബ്ലാനി മാത്യു, മണികൊമ്പേല്‍ സെബാസ്റ്റ്യന്‍, ആലമ്പാറ ആദിവാസി കോളനിയിലെ ജാനു, കുമാരന്‍ എന്നിവരുടെ പറമ്പിലെ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. പൂഴിത്തോട് മേഖലയില്‍ ഈയിടെയായി കാട്ടാന ശല്യം രൂക്ഷമാണ്. വനത്തില്‍ നിന്ന് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ രണ്ടു വര്‍ഷം

കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 23ന് കണ്ണൂര്‍ സ്വദേശി ഷഹാനയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തില്‍ റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉടമകളെ പ്രതികളാക്കി പോലീസ് കേസെടുത്തത്.

തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

പാലക്കാട്: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 57 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുന്‍നിര ഉത്സവങ്ങളില്‍ വര്‍ഷങ്ങളോളം മംഗലാംകുന്ന് കര്‍ണന്‍ പങ്കെടുത്തിട്ടുണ്ട്. എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെ പ്രൗഢമായ

ഊട്ടിക്ക് സമീപം കാട്ടാനയെ തീകൊളുത്തി കൊന്നു; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

ഗൂഡല്ലൂര്‍: ഊട്ടിക്ക് സമീപം മസിനഗുഡിക്കടുത്ത് ശിങ്കാരയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ തീ കൊളുത്തി കൊന്നു. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ തുണിയില്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി എറിയുകയായിരുന്നു. തുണി ആനയുടെ ചെവിയില്‍ കുടുങ്ങിയതോടെ തലയിലേക്ക് തീ പടിച്ചു. തലയില്‍ തീ പടര്‍ന്ന ആന കരഞ്ഞുകൊണ്ട്

error: Content is protected !!