Tag: farmers protest

Total 9 Posts

‘സർക്കാറുകളുടെ ഇരട്ടത്താപ്പ് നമ്മൾ മനസ്സിലാക്കി, ഇനി പോരാട്ടം മാത്രമേ വഴിയുള്ളൂ’; സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം

പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം. നാളെ വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറ അങ്ങാടിയിലാണ് പരിപാടി. രാഷ്ട്രീയ-ജാതി-മതഭേദമന്യെ നടക്കുന്ന കർഷക പ്രതിഷേധം കൂരാച്ചുണ്ട് ഫെറോന വികാരി ഫാദർ വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മലയോര കർഷകരെ അവർ അധ്വാനിച്ച് വളർന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന

സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ്; ഇടതുപാര്‍ട്ടികളുടെ പിന്തുണ

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ പങ്കാളികളാവാന്‍ അണികളോട് ഇടതുനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍.എസ്.എ.പി

പി.ടി ഉഷ യഥാർത്ഥ ദേശസ്നേഹിയെന്ന് കെ സുരേന്ദ്രൻ

പയ്യോളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച കായിക താരം പി ടി ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉഷയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നും, ഉഷയെ പിന്തുണയ്ക്കാന്‍ ബിജെപി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം

കേന്ദ്രസർക്കാരിന് വേണ്ടി നിലപാടെടുത്ത പി.ടി ഉഷയ്ക്ക് യൂത്ത് കോൺഗ്രസ് കാക്കി നിക്കർ തപാലിൽ അയച്ചു കൊടുത്തു

കരുനാഗപ്പള്ളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്ക്ക് കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാം. നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന

ക്രിക്കറ്റിന്റെ കൈകളെക്കാള്‍ കര്‍ഷകന്റെ കൈകളിലാണ് ദൈവസാന്നിധ്യം; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാഫി കൊല്ലം

സൂര്യഗായത്രി കൊയിലാണ്ടി: ക്രിക്കറ്റിന്റെ കൈകളെക്കാള്‍ കര്‍ഷകന്റെ കൈകളിലാണ് ദൈവസാന്നിധ്യ മുള്ളതെന്ന് പ്രശസ്ത മാപ്പിളപ്പാട്ടു ഗായകന്‍ ഷാഫി കൊല്ലം. കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷാഫി കൊല്ലം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഭരണകൂടത്തെ അനുകൂലിക്കുന്ന ഒരേ മാതൃകയിലുള്ള പ്രതികരണങ്ങളുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; സിപിഐ കൊയിലാണ്ടിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു. കെ.ചിന്നന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ:എസ്.സുനില്‍ മോഹന്‍, കെ.എസ്.രമേഷ് ചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.സുധാകരന്‍,

കൊയിലാണ്ടിയിൽ പ്രതിഷേധ സായാഹ്നം

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഗരസഭാ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സായാഹ്നം കൊയിലാണ്ടിയില്‍ കേരള കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു . പരിപാടിയില്‍ പി.കെ. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.വിജയന്‍. പി.എ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അല്ലങ്കില്‍ തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നുവെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അതൃപ്തി രേഖപ്പെടുത്തിയ കോടതി പ്രശ്നപരിഹാരത്തിന് എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും

കര്‍ഷക പ്രതിഷേധം രാജ്യമാകെ പടരുന്നു; ബന്ദില്‍ അണിനിരന്ന് കോടിക്കണക്കിന് ജനങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയശ്രമങ്ങള്‍ക്കു കീഴടങ്ങാതെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് രാജ്യത്താകമാനം തുടരുന്നു. രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളും ഉപരോധിക്കുകയാണ് സമരക്കാര്‍. പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെ ബാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പായതില്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതല്‍ സംരക്ഷിക്കാനും

error: Content is protected !!