Tag: fight

Total 5 Posts

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ മജിസ്ട്രേറ്റ് അനുവദിച്ച ഊരള്ളൂര്‍ സ്വദേശിനിയെ കൊയിലാണ്ടി നഗരമധ്യത്തില്‍വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി; കൂടെയുണ്ടായിരുന്ന സുഹൃത്തിനും ക്രൂരമര്‍ദ്ദനം

കൊയിലാണ്ടി: നഗരഹൃദയത്തില്‍ വച്ച് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. സ്വന്തം ഇഷ്ടത്തിന് പോകാനായി മജിസ്‌ട്രേറ്റ് അനുവദിച്ച, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെയാണ് കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയത്. കുട്ടി സഞ്ചരിക്കുകയായിരുന്ന കാര്‍ ആക്രമിച്ച് സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതെന്ന് സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത്

സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തു; കൊയിലാണ്ടി സ്വദേശിയുടെ തലയ്ക്കടിച്ച് ഡ്രൈവര്‍, മറ്റൊരു യാത്രക്കാരനുനേരെയും ആക്രമണം

കൊയിലാണ്ടി: സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരെ ആക്രമിച്ച ഡ്രൈവര്‍. ആക്രമണത്തെ തുടര്‍ന്ന് തല പൊട്ടിയ പുളിയഞ്ചേരി സ്വദേശി രാജന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുളിയഞ്ചേരി സ്വദേശിയായ രവിയ്ക്കും മര്‍ദ്ദനമേറ്റു. ഇന്ന് വൈകുന്നേരത്തോടെ കൊല്ലം ആനക്കുളത്തുവെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എല്‍. 58 എ.എ 2100 എന്ന നമ്പറിലുള്ള

മുക്കത്ത് സ്വകാര്യ കോളേജില്‍ സണ്‍ ഗ്ലാസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മുക്കം: മുക്കത്ത് സണ്‍ ഗ്ലാസ് വച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മുക്കം കെ.എം.സി.ടി പോളിടെക്‌നിക് കോളേജിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ജാബിര്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.

ചെക്കന്റെ കൂട്ടര്‍ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പെണ്ണിന്റെ കൂട്ടര്‍, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി; മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായി (വീഡിയോ കാണാം)

മേപ്പയ്യൂര്‍: തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഇറങ്ങിയത് അടുത്തിടെയാണ്. നിരവധി അടികള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു തല്ലുമാല. അവസാനമുള്ള കല്യാണവീട്ടിലെ അടിയായിരുന്നു സിനിമയിലെ ഹൈലൈറ്റ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും ലുഖ്മാനും ബിനു പപ്പുവുമെല്ലാം കൊണ്ടും കൊടുത്തുമുള്ള അടിപൊളി അടിയായിരുന്നു അത്. തല്ലുമാല കണ്ടവര്‍ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാകും, ഇതുപോലെയുള്ള അടിയൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന്.

ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്

മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി ഏറ്റുമുട്ടിയ

error: Content is protected !!