മുക്കത്ത് സ്വകാര്യ കോളേജില്‍ സണ്‍ ഗ്ലാസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍


മുക്കം: മുക്കത്ത് സണ്‍ ഗ്ലാസ് വച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മുക്കം കെ.എം.സി.ടി പോളിടെക്‌നിക് കോളേജിലാണ് സംഭവം.

കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ജാബിര്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.