Tag: Koyilandy Railway station

Total 4 Posts

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടല്ലേ, നിങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും പണികിട്ടും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ ചാടിയിറങ്ങിയപ്പോള്‍ പരിക്കേറ്റത് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മേപ്പയ്യൂർ സ്വദേശിയായ യുവാവിന്

കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങരുത് എന്നാണ് റെയില്‍വേ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാടിയിറങ്ങുന്ന ആള്‍ക്ക് അപകടമുണ്ടാകും എന്നതിനാലാണ് ഇത്. എന്നാല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയാല്‍ ചാടിയിറങ്ങുന്നയാള്‍ക്ക് മാത്രമല്ല, പുറത്ത് നില്‍ക്കുന്നവര്‍ക്കും അപകടമായേക്കാം. അത്തരമൊരു സംഭവമാണ് ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍

പേരാമ്പ്രയിലും റെയിൽപാത എത്തുന്നു; കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍

പേരാമ്പ്ര: പേരാമ്പ്ര വഴി കടന്ന് പോകുന്ന റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍പാതയ്ക്കുള്ള നിര്‍ദേശമാണ് റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നത്. മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെയുള്ള റെയില്‍പാതയെക്കുറിച്ചുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി,

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ദേശീയ ഹരിത ട്രിബ്യൂണലിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പരിസ്ഥിതി സൗഹൃദമാക്കുക. റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ റെയില്‍വേ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രിയോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയിലെത്തി വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പാസഞ്ചേഴ്സ് അസോസിയേഷന്‍, സന്നദ്ധ

കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍ പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ കാടുമൂടിയ ഭാഗം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു. പകല്‍ സമയത്ത് പോലും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരുടെ താവളമായി ഈ പ്രദേശം മാറിയിരിക്കുകയാണ്. ഒഴിഞ്ഞ മദ്യ കൂപ്പികളും മയക്കു മരുന്ന് സിറിഞ്ചുകളും ഇവിടെ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് കാരണം ട്രെയിനുകള്‍ കുറവായതിനാല്‍ പൊതു ജനങ്ങള്‍ ഇതുവഴി സഞ്ചരിക്കാറില്ല. റെയില്‍വെയുടെ സ്ലീപ്പറുകള്‍ ഇവിടെ

error: Content is protected !!