Tag: Kozhikode Beach

Total 6 Posts

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞുവീണു; ഇരുപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. സം​ഗീതപരിപാടി ആസ്വദിക്കാനായി സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളാണ് ബീച്ചിലെത്തിയത്. ഇതിനെ തുടർന്ന് ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. ഇതിനിടയിൽ

സൗഹൃദങ്ങളുടെ കിസ പറഞ്ഞ് കോഴിക്കോട് കടപ്പുറം വീണ്ടും സജീവമായി; കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് അടച്ച ബീച്ച് തുറന്നു

കോഴിക്കോട്‌: ബലൂണുകളുമായി ഓടിക്കളിക്കുന്ന കുഞ്ഞുങ്ങൾ, വാനോളം ഉയർന്ന്‌ പൊങ്ങുന്ന വർണക്കുമിളകൾ, പൂഴിമണ്ണിലിരുന്ന്‌, കടൽക്കാറ്റേറ്റ്‌ ചിരിച്ചും പറഞ്ഞും പൂക്കുന്ന ബന്ധങ്ങൾ, ചൂട്‌ പാറുന്ന ചായയും കടിയും. മാസങ്ങൾ നീണ്ട തീരത്തിന്റെ ശൂന്യതയിലേക്ക്‌ ഒടുവിൽ പുതിയ വർണ ചിത്രങ്ങൾ തിരയടിച്ചെത്തി. കടലാഴത്തേക്കാൾ ഇരട്ടി ആരവവും ആഘോഷവുമായി കോഴിക്കോട്‌ കടപ്പുറം വീണ്ടും ഉണർന്നു. കോവിഡ്‌ രണ്ടാം തരംഗത്തെ തുടർന്ന്‌ ഏപ്രിൽ അവസാനമാണ്‌

സന്തോഷ വാർത്ത; കോഴിക്കോട് ബീച്ചിൽ നാളെമുതല്‍ സന്ദർശകർക്ക് പ്രവേശനം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെമുതല്‍ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയ ബീച്ച് മാസങ്ങൾക്കുമുൻപ് തുറന്നുകൊടുത്തിരുന്നു. എന്നാൽ, രണ്ടാം വ്യാപനത്തിനു പിറകെ ആറു മാസം മുൻപ് ബീച്ചിൽ വീണ്ടും പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. നിലവിൽ ജില്ലയിലടക്കം കോവിഡ് വ്യാപനം

പാമ്പും കോണിയും മുതല്‍ സെല്‍ഫി പോയിന്റ് വരെ; നവീകരിച്ച കോഴിക്കോട് ബീച്ച് നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്‌: കാലം ചേർത്തുവച്ച കോഴിക്കോടിന്റെ അടയാളപ്പെടുത്തലുകളുമായി അണിഞ്ഞൊരുങ്ങിയ കോഴിക്കോട്‌ ബീച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. നാടിന്റെ സ്‌പന്ദനങ്ങളായി മാറിയ ബഷീറും പൊറ്റെക്കാട്ടുമടങ്ങിയ സാംസ്‌കാരിക നായകരുടെ വർണപടവുമായി ചിത്രഭിത്തി, വഴിവിളക്കുകളും കളി ഉപകരണങ്ങളുമായി ബീച്ച്‌ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്‌. കോവിഡിനുശേഷമെത്തുന്ന സഞ്ചാരികൾക്കായി അടിമുടി മാറിയ ബീച്ച്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഓൺലൈനിലൂടെ നാടിന്‌ സമർപ്പിച്ചു. ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും

കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറും, കൾച്ചറൽ ബീച്ചും നാടിന് സമർപ്പിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യസമര സ്മരണകൾ ഇരമ്പുന്ന കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറും കൾചറൽ ബീച്ചും യാഥാർഥ്യമായി. അറിവ്, അനുഭവം, ആനന്ദം എന്നിവയിൽ ഊന്നിയ സജ്ജീകരണങ്ങൾ കടൽത്തീരത്തെ ഇനി കൂടുതൽ സുന്ദരവും ആസ്വാദ്യവുമാക്കും. ഉപ്പ് സത്യഗ്രഹത്തിന്റെയും സാമൂതിരി ഭരണത്തിന്റെയും വിദേശാധിപത്യത്തിന്റെയുമെല്ലാം വീരേതിഹാസങ്ങൾ പുതുതലമുറയ്ക്കായി കടൽത്തീരത്ത് പകർത്തിവച്ച ഫ്രീഡം സ്ക്വയർ ആവേശോജ്ജ്വലമായ കാലത്തിന്റെ സ്മാരകം കൂടിയാണ്. കടലിന്റെ ഭംഗിയിൽ ആഘോഷങ്ങളെയും

കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയില്‍പ്പെട്ടു; ഒരു മരണം, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട് : കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു കാണാതായി. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ മരിച്ചു. കാണാതായ ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. പതിനെട്ട് വയസ്സുകാരന്‍ അർഷാദ് ആണ് മരിച്ചത്. വയനാട് സ്വദേശികളും സുഹൃത്തുക്കളുമായ ജെറിന്‍, അജയ്, അര്‍ഷാദ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ബീച്ചില്‍ വൈകീട്ട് ആറുമണിക്കാണ് അപകടം നടന്നത്. ബീച്ചില്‍ കുളിക്കാനിറങ്ങിയ

error: Content is protected !!