Tag: Perambra Fire force

Total 13 Posts

പേരാമ്പ്ര പുളിയോട്ട് മുക്കിലെ മരമില്ലിന് തീ പിടിച്ചു; ഷെഡും മോട്ടോറും സ്വിച്ച് ബോര്‍ഡും ഈര്‍ന്നിട്ട മരവുമെല്ലാം കത്തി നശിച്ചു, അഗ്നിശമനസേനയെത്തി തീയണച്ചു

പേരാമ്പ്ര: പുളിയോട്ട് മുക്കില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടര മണിയോടെയാണ് സംഭവം. ബാലുശ്ശേരി വട്ടോളി ബസാറിലെ മുച്ചിലോട്ട് കണ്ടി ഷെരീഫ്, ആരിഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീപിടിച്ചത്. മരമില്ലിന്റെ ആസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കുരക്ക് കീഴെ പാകിയിരിക്കുന്ന തെങ്ങോലകള്‍ക്ക് തീപിടിച്ചത് കാരണം മില്ലിന്റെ മുഴുവന്‍ ഭാഗത്തേക്കും പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ

കുറ്റ്യാടി ടൗണിൽ മൂന്ന് നില കെട്ടിടത്തിൽ തീ പിടിത്തം; തീ അണച്ചത് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ്

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം. ഉപയോഗശൂന്യമായ കാർഡ് ബോർഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ ടി .ജാഫർ സാദിഖി ൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്ന്

അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും

മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ

‘അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളും പാചകവാതകത്തിന്‍റെ സുരക്ഷിത ഉപയോഗകവും’; സുഭിക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി പേരാമ്പ്ര ഫയർഫോഴ്സ്

പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുഭിക്ഷാ എരവട്ടൂര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളിലും, ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗ രീതികളെകുറിച്ചും പാചകവാതകത്തിന്‍റെ സുരക്ഷിത ഉപയോഗക രീതികളെകുറിച്ചും അ​ഗ്നിരക്ഷാ നിയലത്തിലെ ജീവനക്കാർ പ്രായോഗിക പരിശീലനം നല്‍കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ആൻഡ്റെസ്ക്യൂ ഓഫീസ്സര്‍ പി.വി മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു.

ലഹരി വസ്തുക്കൾ വേണ്ടേ, വേണ്ട! പേരാമ്പ്ര അ​ഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഗീത ശില്പവും

പേരാമ്പ്ര: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാ​ഗമായി കേരളത്തിലെ മുഴുവൻ അഗ്നി രക്ഷാ നിലയങ്ങളിലും ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ബി സന്ധ്യ ഐ.പി.എസ് നിർവഹിച്ചു. ക്യാമ്പയിന്റെ ഭാ​ഗമായി സംസ്ഥാനത്തെ 129 ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ ലഹരി

കൂത്താളിയിൽ ഗ്യാസ് സിലിണ്ടർ സ്റ്റൗവുമായി ബന്ധിപ്പിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായി, പരിഭ്രാന്തരായ വീട്ടുകാർക്ക് രക്ഷകരായി പേരാമ്പ്ര അ​ഗ്നിരക്ഷാ സേന

പേരാമ്പ്ര: ​ഗ്യാസ് സിലിണ്ടർ സ്റ്റൗവില്‍ ഘടിപ്പിക്കുന്നതിനിടയിൽ ​ഗ്യാസ് ലീക്കായത് ജനങ്ങളിൽ പരിഭ്രാന്ത്രി പരത്തി. കുത്താളി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വടക്കേ എളോല്‍ നാരായണന്‍റെ വീട്ടിലാണ് ​സംഭവം. തുടർന്ന് പേരാമ്പ്ര അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി ലീക്കൊഴിവാക്കുകയായിരുന്നു. സ്റ്റൗവില്‍ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടയിൽ ഗ്യാസ് ലീക്കാവുകയായിരുന്നു. തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് സിലിണ്ടർ വീടിന് പുറത്തേ പറമ്പിലേക്ക് മാറ്റി

ആളിപ്പടര്‍ന്ന തീയില്‍ തകര്‍ന്ന് മേല്‍ക്കൂര; ആവളയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരുലക്ഷം രൂപയുടെ നാശനഷ്ടം- വീഡിയോ

ചെറുവണ്ണൂര്‍: ഗുളികപ്പുഴ പാലത്തിന് സമീപത്തായി ആവളയില്‍ കൊപ്ര ചേവിന് തീപ്പിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു തീപ്പിടുത്തത്തില്‍ 8000ത്തോളം കൊപ്രയും പതിനായിരത്തോളം തേങ്ങയുടെ ചിരട്ടയും ചേവിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. എ.എസ്.ടി.ഒ സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി

ദേഹത്ത് വീണ് മൂടിപ്പോയ കല്ലും മണ്ണും മാറ്റിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, കോൺക്രീറ്റ് സ്ലാബ് കാലിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി; പേരാമ്പ്രയിൽ മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. വീഡിയോ ഈ വാർത്തയുടെ അവസാനം വായനക്കാർക്ക് കാണാം. ഇന്നലെ സന്ധ്യയോടെയാണ്

കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്‌

പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം

error: Content is protected !!