മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്


പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്.

പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം.മനോജാണ് കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫിസ്സര്‍മാരായ കെ.പി.വിപിന്‍, എം.കെ.ജിഷാദ്, ഇ.എം.പ്രശാന്ത് എന്നിവര്‍ പങ്കാളികളായി.

ഫയർ ഫോഴ്സിന് എല്ലാവിധ സഹകരണവും സഹായവും നല്‍കി മുൻ ഫയർ ഫോഴ്സ് ജീവനക്കാരനും കക്കയം നിവാസിയുമായ ടി.വി.ബേബിയും ഉണ്ടായിരുന്നു.