അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്.

പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം.മനോജാണ് കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫിസ്സര്‍മാരായ കെ.പി.വിപിന്‍, എം.കെ.ജിഷാദ്, ഇ.എം.പ്രശാന്ത് എന്നിവര്‍ പങ്കാളികളായി.

ഫയർ ഫോഴ്സിന് എല്ലാവിധ സഹകരണവും സഹായവും നല്‍കി മുൻ ഫയർ ഫോഴ്സ് ജീവനക്കാരനും കക്കയം നിവാസിയുമായ ടി.വി.ബേബിയും ഉണ്ടായിരുന്നു. തന്നെ രക്ഷിക്കാനാണ് ഫയർ ഫോഴ്സ് സംഘം എത്തിയത് എന്നറിയാതെ അലറിക്കരയുന്നത് ദൃശ്യങ്ങളിൽ കാണാം.

വീഡിയോ കാണാം: