Tag: Perambra Fireforce

Total 7 Posts

അബദ്ധത്തില്‍ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറില്‍ വീണു, കയറില്‍ തൂങ്ങി നിന്ന് താങ്ങി നിര്‍ത്തി അയല്‍വാസികള്‍; പേരാമ്പ്രയില്‍ വീട്ടമ്മയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

പേരാമ്പ്ര: വീട്ടിലെ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. അബദ്ധവശാല്‍ വീട്ടിലെ ഉദ്ദേശം 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ കുറ്റിയുള്ളതില്‍ സതിയെ (60) ആണ് പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ സമീപത്തെ താമസക്കാരനായ പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഹോം ഗാര്‍ഡ് എ.സി. അജീഷും

മാസങ്ങളുടെ വ്യത്യാസത്തില്‍ കത്തി നശിച്ചത് രണ്ട് ഫര്‍ണീച്ചര്‍ കടകള്‍, ലക്ഷങ്ങളുടെ നഷ്ടം; ബാലുശ്ശേരിയിലെ തീപിടുത്തത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം

ബാലുശ്ശേരി: പുത്തൂര്‍വട്ടത്ത് ഇന്നലെ പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കടയും ടയര്‍ ഗോഡൗണും കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഒഫ് കേരള (ഡബ്‌ളിയു.ഒ.കെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഭരതന്‍ പുത്തൂര്‍വട്ടം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍

ദേഹത്ത് വീണ് മൂടിപ്പോയ കല്ലും മണ്ണും മാറ്റിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, കോൺക്രീറ്റ് സ്ലാബ് കാലിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി; പേരാമ്പ്രയിൽ മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. വീഡിയോ ഈ വാർത്തയുടെ അവസാനം വായനക്കാർക്ക് കാണാം. ഇന്നലെ സന്ധ്യയോടെയാണ്

കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്‌

പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം

എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)

ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം

നടുവണ്ണൂരില്‍ വിറകുപുരയ്ക്ക് തീപിടിച്ചു

പേരാമ്പ്ര: നടുവണ്ണൂരില്‍ വിറകുപുരയ്ക്ക് തീപിടിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പറയരുകണ്ടി ബാലന്‍ നായരുടെ വീടിനോട് ചേര്‍ന്നുള്ള വിറക്പുരയാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പേരാമ്പ്ര ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഉണ്ടാവുന്നത് ഒഴിവായി. പേരാമ്പ്ര ഫയര്‍ഫോഴ്‌സിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.കെ നൗഷാദിന്റെ നേത്രത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോവ്‌സ്

പേരാമ്പ്ര അഗ്നി രക്ഷാനിലയം സ്മാര്‍ട്ടാകുന്നു; മൾട്ടി യൂട്ടിലിറ്റി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം പേരാമ്പ്ര എം.എൽ.എ ടി .പി രാമകൃഷ്ണൻ നിർവ്വഹിച്ചു. വീതി കുറഞ്ഞ, ഇടുങ്ങിയ റോഡുകളിലൂടെ വളരെ വേഗത്തിലും എളുപ്പത്തിലും അപകട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന എം യു വി സ്റ്റേഷനിലെ വിവിധ ആവിശ്യങ്ങൾക്ക് പര്യാപ്തവുമാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

error: Content is protected !!