Tag: perambra

Total 231 Posts

നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതി നിലച്ചിട്ട് മാസങ്ങള്‍; പട്ടികജാതി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനം ലഭിക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ നടപടിയില്ല

പേരാമ്പ്ര: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ നെല്ല്യാടിക്കണ്ടി കുടിവെള്ളപദ്ധതി മാസങ്ങളായി പ്രവര്‍ത്തനം നിലച്ചിട്ടും പുനരാരംഭിക്കാന്‍ നടപടിയായില്ലെന്ന് പരാതി. പേരാമ്പ്ര പഞ്ചായത്തിലെ നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതിയാണ് ആറു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. കോളനി നിവാസികളായ പട്ടികജാതി കുടുംബങ്ങളില്‍ ഉള്‍പ്പെടെ 40-ഓളം പേരാണ് ഈ പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്. മോട്ടോര്‍ കേടായതുകാരണമാണ് ജലവിതരണം നിലച്ചത്. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍

പേരാമ്പ്രയിലെ വയോജനങ്ങള്‍ ഒത്തുചേര്‍ന്നു, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു; വയോജന ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പഞ്ചായത്ത്

പേരാമ്പ്ര: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഗ്രാമസഭ ബാലചന്ദ്രന്‍ പാറച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയില്‍ പങ്കെടുത്ത് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. പരിപാടിയില്‍ വി.കെ. പ്രമോദ് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ. എം. റീന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

മരുതേരിയിൽ അയല്‍പക്കത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് തെരുവുനായ; അടുത്തിടെ സമാന സാഹചര്യത്തിൽ പന്ത്രണ്ട് വയസ്സുകാരനും കടിയേറ്റിരുന്നു

പേരാമ്പ്ര: അയൽപക്കത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ നാല് വയസ്സുകാരിയെ തെരുവ് നായ അക്രമിച്ചു. കടിയേറ്റ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മരുതേരി ഊടുവഴി പൊയിൽ നൗഷാദിൻ്റെ മകൾ റിയ ഫാത്തിമയുടെ കൈയ്ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നായയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കല്ലോട് താലൂക്ക് ആശുപത്രിയിലും കോഴിക്കോട്

വാര്‍ഷിക പദ്ധതിയില്‍ വയോജന ക്ഷേമമുറപ്പാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു; വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ വിളിച്ച് ചേര്‍ത്ത് നൊച്ചാട് ഗ്രാമപഞ്ചായത്ത്

നൊച്ചാട്: ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ ചേര്‍ന്നു. 2023 – 2024 വര്‍ഷത്തെ പഞ്ചായത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ‘നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന പേരില്‍ വെള്ളിയൂർ മിനർവ്വ കോളേജിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ സഭ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ

പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു

അരിക്കുളം: പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ : പരേതയായ രാധാമണി മക്കൾ : ഇന്ദിര,ലിഖിത മരുമക്കൾ : സി എം മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ). പിതാവ് : പരേതനായ കുന്നുമ്മൽ നാരായണൻ നായർ. (റിട്ട:

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ; പ്രചരണത്തിനായി മരുതേരിയിൽ നിർമ്മിച്ച സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നിർമാണതൊഴിലാളി യൂനിയൻ സി.ഐ.ടി.യു മരുതേരി യൂനിറ്റ് കമ്മറ്റി നിർമ്മിച്ച സംഘാടക സമിതി ഓഫീസ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയാ കമ്മറ്റി മെമ്പർ പ്രകാശൻ പഴേടത്തിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി .യു പഞ്ചായത്ത് സെക്രട്ടറി എൻ.കെ

അഭിനവിനെ ആക്രമിച്ചതിനെതിരെ പേരാമ്പ്രയിൽ കോൺ​ഗ്രസിന്റെ പ്രകടനം, ലഹരി മാഫിയ സംഘത്തെ സഹായിക്കുന്നതിരെ പോസ്റ്ററുയർത്തി ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം; സംഘർഷം

പേരാമ്പ്ര: മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്.എഫ്.ഐ വനിതാ നേതാവിന ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം. കോൺ​ഗ്രസ് പ്രകടനത്തിനിടെ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ന​ഗരത്തിലൂടെ കോൺ​ഗ്രസിന്റെ പ്രതിഷേധം കടന്നു പോകുമ്പോൾ ലഹരി മാഫിയാ സംഘത്തെ സഹായിക്കുന്ന കോൺ​ഗ്രസിനെതിരെയുള്ള പോസ്റ്റർ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത്

കുട്ടികളുടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [03/12/2022 ] ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.അനുഷ ഡോ.വിനോദ് സി.കെ ഡോ.മേഘ്‌ന [ഒപി.Mo ] കണ്ണ് ഡോ.അസ്‌ലം ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഗൈനക്കോളജി ഡോ.രാജു ബല്‍റാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി

അറിയാം ഈ സാന്ത്വന പരിചരണത്തെ; പേരാമ്പ്ര സി.കെ.ജി കോളേജിൽ പാലിയേറ്റീവ് പരിചരണ ക്യാമ്പ് ആരംഭിച്ചു

പേരാമ്പ്ര: താലൂക്ക് ആശുപത്രി സെക്കൻ്ററി പാലിയേറ്റീവ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പേരാമ്പ്ര സി.കെ.ജി കോളെജ് എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് പരിചരണത്തെപ്പറ്റി മൂന്ന് ദിവസത്തെ പരിശീലനം തുടങ്ങി.പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ: പി.ആർ ഷിത്തോർ മാസ്റ്റർ നിർവ്വഹിച്ചു. പാർത്ഥവ് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പ്രത്യുഷ ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. ഡോ.സി.കെ.വിനോദ് കുമാർ പാലിയേറ്റീവ് പരിചരണത്തെപ്പറ്റി ക്ലാസെടുത്തു. ജെ.എച്ച്.ഐ

‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’; കലക്ട്രേറ്റ് മാർച്ചിനും കഞ്ഞിവെപ്പ് സമരത്തിനും മുന്നോടിയായി പേരാമ്പ്രയില്‍ വാഹന ജാഥ നടത്തി എസ്.ടി.യു

പേരാമ്പ്ര: ‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’ എന്ന മുദ്രാവാക്യമുയർത്തി എസ്.ടി.യു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ചിൻ്റെയും കഞ്ഞിവെപ്പ് സമരത്തിൻ്റെയും പ്രചരണാര്‍ത്ഥം വാഹന ജാഥ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എസ്.പി.കുഞ്ഞമ്മദ് പാരാമ്പ്ര മാർക്കറ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ.സി.കുട്ട്യാലി അധ്യക്ഷനായ പരിപാടിയില്‍ വിവിധ തൊഴിലാളി

error: Content is protected !!