Tag: tp ramakrishnan mla

Total 10 Posts

നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം; നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ

പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനെ പഴങ്കഥയാക്കാന്‍ ബൈപ്പാസ്; മനോഹരമായ ആകാശദൃശ്യം കാണാം (വീഡിയോ)

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പണികള്‍ അവസാനിച്ചതോടെ മനോഹരമായ റോഡിന്റെ ആകാശ കാഴ്ച്ച തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍. പേരാമ്പ്രയുടെ ഹൃദയഭാഗത്തുകൂടെ കടന്നു പോവുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ

‘പേരാമ്പ്ര താലൂക്ക് രൂപീകരിക്കുമെന്ന് പറഞ്ഞ് വോട്ടര്‍മാരെ വഞ്ചിച്ചു, ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ രാജിവെക്കുക’; ചക്കിട്ടപാറയില്‍ സായാഹ്ന പ്രതിഷേധ സംഗമവുമായി മുസ്ലിം ലീഗ്

ചക്കിട്ടപാറ: ചക്കിട്ടപാറയില്‍ സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ച് മുസ്ലിം ലീഗ്. മലയോര ജനതയുടെ ചിരകാല അഭിലാഷമായ പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ഈ ബജറ്റില്‍ പ്രഖ്യാപിക്കാതിരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. രണ്ടു നിയമസഭ തെരഞ്ഞെടുപ്പ് വേളകളിലും പേരാമ്പ്ര താലൂക്ക് രൂപീകരണമെന്ന

പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുകയെന്ന ആവശ്യം ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് എം.എല്‍.എയുടെ വികസനവിരോധത്തിന്റെ തെളിവ്; താലൂക്ക് രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യം ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് പേരാമ്പ്ര എം.എല്‍.എയുടെ വികസനവിരോധത്തിന്റെ തെളിവെന്ന് മുസ്ലിം ലീഗ്. കൊയിലാണ്ടി, വടകര താലൂക്കുകളെ വിഭജിച്ച് മലയോര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുകയെന്ന ആവശ്യം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ബജറ്റിലും ഉള്‍പ്പെടുത്താതിരുന്നത് പേരാമ്പ്ര എം.എല്‍.എയുടെ വികസനനിഷേധത്തിെന്റ തെളിവാണെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ്

പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്‌ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്‌കാരം ഞായറാഴ്ച

കേരളം ദൈവത്തിന്‍റെ സ്വന്തം നാടായത് എങ്ങനെയെന്ന് ഈ പേരാമ്പ്രക്കാരന്‍ കര്‍ണാടക സ്വദേശികള്‍ക്ക് കാണിച്ചു കൊടുത്തു; പമ്പയില്‍ അയ്യപ്പ ഭക്തരുടെ ജീവന്‍ രക്ഷിച്ച പോലീസുകാരന്‍ സുഭാഷിനെ അഭിനന്ദിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ

പേരാമ്പ്ര: നദീ ജലത്തിൽ പൊലിയുമായിരുന്ന മൂന്ന് ജീവനുകളാണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ സ്വദേശി സുഭാഷ് തിരികെ പിടിച്ചുയർത്തിയത്. ശബരിമല ഡ്യൂട്ടിക്കിടെ മൂന്ന് അയ്യപ്പ ഭക്തരെ അതിസാഹസികമായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. കേരളം ദൈവത്തിന്‍റെ സ്വന്തം നാടായത് എങ്ങനെയെന്ന് തന്റെ പ്രവൃത്തിയിലൂടെ ഈ പേരാമ്പ്രക്കാരന്‍ കര്‍ണാടക സ്വദേശികള്‍ക്ക് കാണിച്ചു കൊടുത്തു. ഇതിനോടകം നിരവധി

‘കോണ്‍ഗ്രസ് നടത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍’; നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: വിദ്വേഷ പ്രസ്താവന നടത്തിയെന്നാരോപിച്ച് നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനായ സി.കെ.അജീഷിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മളനത്തില്‍ പറഞ്ഞു. അധ്യാപക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ നൊച്ചാട് കത്തിക്കുമെന്നും സിപിഎം നേതാക്കളുടെ വീട് കയറി അക്രമിക്കുമെന്നും പ്രസ്താവന നടത്തിയെന്ന് ആരോപണം വന്നതിനെത്തുടര്‍ന്ന് നേരത്തേ തന്നെ

‘നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്’; ഒമാനിലെ പ്രവാസി മലയാളികളുടെ സ്‌നഹാദരങ്ങളേറ്റുവാങ്ങി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: ഒമാനിലെ പ്രവാസികളുടെ സ്‌നഹാദരങ്ങളേറ്റുവാങ്ങി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഒമാന്‍ കൈരളി സംഘടനയുടെ ആഭിമുഖ്യത്തില്‍ മസ്‌കറ്റ് റൂവിയിലെ ഗോള്‍ഡന്‍ ടുലിപ് ഹോട്ടലിലുള്ള അല്‍ മിരാനി ഹാളില്‍ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി. പരിപാടിയില്‍ ‘നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ഒമാന്‍ കൈരളി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍

നെയ്മറിന്റെ ഫ്ലക്സ് കണ്ടപ്പോൾ ഓർമ്മ വന്നത് മുസ്ലീം ലീ​ഗിനെ; ഒറ്റ പോസ്റ്റില്‍ ബ്രസീല്‍ ഫാന്‍സിനെയും മുസ്ലിം ലീഗിനെയും ട്രോളി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: ഫുട്ബോള്‍ ലോകകപ്പിന് ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെ പ്രിയ താരങ്ങളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും പലയിടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചതാണ് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട്. ഇതിന് സമീപമായി ബ്രസീൽ ആരാധകർ നെയ്മറുടെ കൂറ്റൻ കട്ടൗട്ടും പിന്നീട് സ്ഥാപിച്ചിരുന്നു. കട്ടൗട്ടുകളിൽ ആരാധർ പരസ്പരം വീറും

പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് 77.43 കോടി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും- നിയമസഭയില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സബ്മിഷന് മന്ത്രിയുടെ മറുപടി

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 77.43 കോടി രൂപയുടെ വികസനത്തിന്‌ കിഫ്ബിയുടെ ധനകാര്യാനുമതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാനും അനുമതി ലഭ്യമാകുന്ന മുറയ്‌ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ആരംഭിക്കാനും ഇൻകെലിന് നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇൻകെൽ തയ്യാറാക്കിയ

error: Content is protected !!