പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുകയെന്ന ആവശ്യം ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് എം.എല്‍.എയുടെ വികസനവിരോധത്തിന്റെ തെളിവ്; താലൂക്ക് രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി


പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യം ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് പേരാമ്പ്ര എം.എല്‍.എയുടെ വികസനവിരോധത്തിന്റെ തെളിവെന്ന് മുസ്ലിം ലീഗ്. കൊയിലാണ്ടി, വടകര താലൂക്കുകളെ വിഭജിച്ച് മലയോര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുകയെന്ന ആവശ്യം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ബജറ്റിലും ഉള്‍പ്പെടുത്താതിരുന്നത് പേരാമ്പ്ര എം.എല്‍.എയുടെ വികസനനിഷേധത്തിെന്റ തെളിവാണെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു.

ഡോ. ഡി. ബാബു പോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുകയും, സിപിഎമ്മിന്റെ പ്രകടന പത്രികയി ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുകയും ചെയ്ത താലൂക്ക് രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും ഇതിന് കൂട്ടുനിന്ന പേരാമ്പ്ര എം.എല്‍.എയ്ക്കും സി.പി.എമ്മിനും ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രവര്‍ത്തക സംഗമം ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം പ്രസിഡണ്ട് ഇ. ഷാഹി അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട, എം.കെ.സി. കുട്യാലി, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

കെ.പി. റസാക്ക്, ആര്‍.കെ. മുഹമ്മദ്, സി.പി. ഹമീദ്, വളാഞ്ചി ഇബ്രാഹിം, സി. മൊയ്തു, പി.വി. നജീര്‍, റഷീദ് പാണ്ടിക്കോട്, കൊറോത്ത് റഷീദ്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, കെ.പി. നിയാസ് പി.കെ. റഹീം, എന്‍.കെ. സല്‍മ, സറീന ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.