Tag: Water

Total 7 Posts

‘ജലക്ഷാമത്തിന് പരിഹാരം വേണം’; നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ തുറക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ്

കായണ്ണബസാര്‍: നൊച്ചാട് പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ അടിയന്തരമായി തുറന്ന ആവശ്യം ശക്തം. പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം കാരണം കൃഷിയിടങ്ങള്‍ നശിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ഇല്ലാത്ത സാഹചര്യമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലലഭ്യത ഉറപ്പു വരുത്തണമെന്ന് എല്‍.ഡി.എഫ്. നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി

വേനലില്‍ തളരുന്ന പക്ഷികള്‍ക്കായ്; എം.എസ്.എഫ്.ഹരിത കമ്മിറ്റി നടപ്പാക്കുന്ന ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിയ്ക്ക് കീഴ്പ്പയ്യൂരില്‍ തുടക്കമായി

മേപ്പയ്യൂര്‍: എം.എസ്.എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊടും വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് നീര്‍ക്കുടം സ്ഥാപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.കെ ഹൈറുന്നിസ അധ്യക്ഷയായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം

പാലം വെള്ളത്തിലായി; പെരുവണ്ണാമൂഴി – ചെമ്പനോട ഭാഗത്തേക്കുളള ഗതാഗതം നിര്‍ത്തിവെച്ചു, നിരവധി വീടുകളിലും വെള്ളം കയറി

പേരാമ്പ്ര: പാലത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പെരുവണ്ണാമുഴി -ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളില്‍ വെള്ളം കയറുകയായിരുന്നു.   ജലനിരപ്പ് 756.90 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ടാണ് ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടര്‍ ഉയര്‍ത്തി 150 ഘനമീറ്റര്‍/ സെക്കന്റ്

പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നു; നടുവണ്ണൂരിലെ പമ്പില്‍ ഇന്ധന വിതരണം തടസപ്പെട്ടു

നടുവണ്ണൂര്‍: പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിതരണം തടസപ്പെട്ടു. നടുവണ്ണൂരിലെഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പായ ആഞ്ജനേയ എന്റര്‍പ്രൈസസിലാണ് സംഭവം. പമ്പിലെ പെട്രോള്‍ ടാങ്കില്‍ മഴവെള്ളം കയറിയതാണ് പ്രശ്‌നത്തിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച കാര്‍ കുറച്ച് ദൂരം ഓടിയപ്പോള്‍ നിന്നു പോയി. യന്ത്രത്തകരാറാകുമെന്ന്

നാദാപുരത്ത് കുടിക്കാന്‍ വെള്ളമില്ല, പ്രദേശവാസികള്‍ ദുരിതത്തില്‍

നാദാപുരം: വേനലിന് ശക്തികൂടിയതോടെ മലയോരമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട് ഗ്രാമപ്പഞ്ചായത്തുകളിലാണ് വരള്‍ച്ച രൂക്ഷമായത്. മയ്യഴിപ്പുഴയുടെ ഉദ്ഭവമായ വാണിമേല്‍പ്പുഴയുടെ വിവിധ ഭാഗങ്ങള്‍ വറ്റിയ നിലയിലാണ്. സാധാരണ വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളവിതരണം റവന്യൂഅധികാരികളുെടയും ഗ്രാമപ്പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരത്തിലുളള ആലോചനപോലും ആരും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ . പല സ്ഥലങ്ങളിലും

കുടിവെള്ള പദ്ധതി പേരിന് മാത്രം; പാറപ്പുറം, ചേര്‍മല കോളനികളില്‍ കുടിവെള്ളമില്ല

പേരാമ്പ്ര: പഞ്ചായത്തിലെ പാറപ്പുറം കോളനി, ചേര്‍മല കോളനി എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നില്ല. കേളനിയിലേക്കുള്ള ശുദ്ധ ജലപദ്ധതിയുടെ തകരാറിലായ മോട്ടോര്‍ മാറ്റിവയ്ക്കുകയും പൊട്ടിയ പൈപ്പുകള്‍ നന്നാക്കുകയും ചെയ്തിട്ടും ജലവിതരണം നടക്കുന്നില്ല. ശുദ്ധ ജലപദ്ധതിക്ക് സ്ഥിരമായ ഒപ്പറേറ്ററില്ലാത്തതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണു പരാതി. ഒന്നിടവിട്ട വൈദ്യുതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് വെള്ളം കിട്ടുന്നത്. ഒരു ടാങ്കില്‍ നിറയ്ക്കുന്ന

കുടിവെള്ളമില്ലാതെ കൊവിഡ് രോഗി ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടില്‍

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചരത്തിപ്പാറയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ജലനിധി പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതും ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. കോവിഡ് രോഗികള്‍ ഉള്ള വീടുകളില്‍ പോലും കുടിവെള്ളമില്ലാതെ ഉഴലുകയാണ്. ജലനിധി പദ്ധതിയുടെയും ജലഅതോറിറ്റിയുടെയും വെള്ളമാണ് കുടിവെള്ളത്തിനും മറ്റുമായി ഇവിടെയുള്ളവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇവ രണ്ടും തകരാറിലായതോടെ അടുത്ത പ്രദേശങ്ങളിലുള്ളവരുടെ വീടുകളില്‍ പോയി

error: Content is protected !!