Tag: well

Total 11 Posts

നരിക്കുനിയില്‍ വീട്ടുവളപ്പിലെ കിണറിൽ നിന്ന് ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ കിട്ടിയത് ബാലുശ്ശേരി സ്വദേശിയായ 22 കാരന്റെ മൃതദേഹം

ബാലുശ്ശേരി: നരിക്കുനിയിൽ വീട്ടുവളപ്പിലെ കിണറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ 22 കാരൻ അൽ അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃത​ദേഹം കണ്ടെത്തിയത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി

നടുവത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ആട് വീണു, രക്ഷിക്കാനിറങ്ങിയ യുവാവും കയറാനാകാതെ കുടുങ്ങി; ഒടുക്കം ആടിനെയും യുവാവിനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്

നടുവത്തൂര്‍: കിണറില്‍ വീണ ആടിനും രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറ്റില്‍ പെട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒടുക്കം കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. നടുവത്തൂര്‍ എരഞ്ഞഇക്കോത്ത് പ്രഭാകരന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് ആട് വീണത്. വീട്ടുകാരുടെ ബഹളം കേട്ട് സ്ഥലത്തെത്തിയ യുവാവ് ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും പിന്നീട് കയറാനാവാതെ കുടുങ്ങുകയായിരുന്നു.

കീഴരിയൂരിൽ കിണറിൽ വീണ ഗർഭിണിയായ യുവതിക്കും ഭർത്താവിനും രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്

കീഴരിയൂർ: കിണറിൽ വീണ യുവതിക്കും ഭർത്താവിന് രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്. കീഴരിയൂരിലെപുതുശ്ശേരിമീത്തൽ മനു (22), പൂർണ ഗർഭണിയായ ഭാര്യ അനഘശ്രീ (20) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. രണ്ടു പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി ആനന്ദന്റെ നേതൃതത്തിൽ സേന എത്തി. ഫയർ ആന്റ്

അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും

മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ

വീടിനോട് ചേർന്ന കിണർ പത്ത് മീറ്ററോളം താഴ്ന്നു, ലക്ഷങ്ങൾ ചെലവാക്കി കിണർ നവീകരിച്ചത് രണ്ട് വർഷം മുമ്പ്, കീഴ്പ്പയ്യൂരിലെ ബഷീറും കുടുംബവും ആശങ്കയിൽ

മേപ്പൂയ്യൂർ: കീഴ്പ്പയ്യൂരിൽ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ. കീഴ്പ്പയ്യൂരിലെ പടിഞ്ഞാറയിൽ ബഷീറിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് പുലർച്ചെയോടെ പത്ത് മീറ്ററോളം താഴ്ന്ന് പോയത്. രണ്ട് വർഷം മുമ്പ് രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് കിണറിന്റെ അടിഭാ​ഗം മുതൽ ആൾമറ വരെ ചെങ്കൽ ഉപയോഗിച്ച് കെട്ടിയതാണ്. ബഷിന്റെ കുടുംബത്തിന് പുറമേ അഞ്ച് കുടുംബങ്ങളിലുള്ളവരും ഈ കിണറിലെ വെള്ളമാണ്

പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍ മൊബൈലും പേഴ്സും കിണറ്റിൽ വീണു; എടുക്കാനായി കിണറിലിറങ്ങിയപ്പോൾ കുടുങ്ങിപ്പോയി; ഒടുവിൽ മധ്യവയസ്കന് രക്ഷകരായി പേരാമ്പ്ര അ​ഗ്നിരക്ഷാ സേന

പേരാമ്പ്ര: പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മൊബൈലും പേഴ്സും എടുക്കുന്നതിനായി കിണറിലിറങ്ങി തിരിച്ച് കയറാനാകാതെ കുടുങ്ങിപ്പോയ മധ്യവയസ്കന് രക്ഷകരായി പേരാമ്പ്ര അ​ഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥർ. കൂട്ടാലിട പഴയ ബസ്റ്റാന്‍റിന് സമീപത്തെ പൊതുകിണറില്‍ കുടുങ്ങിയ ഗിരീഷ് കല്ലാനിക്കല്‍(45) ആണ് സേനാം​ഗങ്ങൾ രക്ഷപ്പെടുത്തിയത്. സംഭവം. ഇന്നലെ രാത്രി പത്തുമണിയോടയാണ് സംഭവം. വെള്ളമെടുക്കുന്നതിനിടയിൽ ഫോണു പേഴ്സും കിണറിൽ വീഴുകയായിരുന്നു.

ഇടിഞ്ഞ് തകര്‍ന്ന് വീണ കിണറും തൊട്ടടുത്ത് ഒരു കാറും; പയ്യോളിയില്‍ കിണർ ഇടിഞ്ഞുതാഴുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ (വീഡിയോ കാണാം)

പയ്യോളി: നെല്ലിയേരി മാണിക്കോട്ട് വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ ആറുവര്‍ഷം മുമ്പ് കുത്തിയ കിണറാണ് ഇടിഞ്ഞത്. പുലര്‍ച്ചെ വീടിനു പുറത്തുനിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉടമസ്ഥനായ ഉണ്ണിക്കൃഷ്ണ പണിക്കര്‍ പേരാമ്പ്ര ന്യൂസ്

കനത്ത മഴയെ തുടര്‍ന്ന് കല്‍പ്പത്തൂരില്‍ കിണറിന്റെ ആള്‍മറ ഇടിഞ്ഞു താഴ്ന്നു

പേരാമ്പ്ര: കിണറിന്റെ ആള്‍മറ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നു. കല്‍പത്തുര്‍ കിഴക്കേമീത്തല്‍ ദേവകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറയാണ് കനത്ത മഴയില്‍ ഇടിഞ്ഞുതാഴ്ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍മറ ഇടിഞ്ഞു താഴ്‌ന്നെന്ന് കാണിച്ച് ദേവകി പഞ്ചായത്തിലും വില്ലേജോഫീസിലും പരാതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പ്രരദേശത്ത് അനുഭവപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ധം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ശക്തമായ

തൃക്കണ്ടിയൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു; കിണര്‍ ഇടിഞ്ഞ് താഴ്ന്നത് മൂന്ന് റിംഗ് താഴ്ചയിലേക്ക്‌

തിരൂര്‍: തൃക്കണ്ടിയൂരില്‍ വീട്ടുകിണര്‍ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂര്‍ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പില്‍ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണര്‍ ഇടിഞ്ഞത്. പിതാവിന്

error: Content is protected !!