സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ടു; മലപ്പുറം കരുളായില്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം


മലപ്പുറം: സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി അത്ഭുകരമായി രക്ഷപ്പെട്ടു. മലപ്പുറം കരുളായില്‍
ഇന്നലെ വൈകിട്ട് 4മണിക്കായിരുന്നും സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്‌. കരുളായി കെ.എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

സ്‌ക്കൂള്‍ വിട്ടശേഷം സാധനങ്ങള്‍ വാങ്ങാനായി കരുളായി ടൗണിലേക്ക് വന്നതായിരുന്നു ആദിത്യന്‍. എന്നാല്‍ പാലാങ്കര ഭാഗത്ത് എത്തിയപ്പോള്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. പിന്നാലെ സൈക്കിള്‍ നേരെ പോയി കരളുളായി ഭാഗത്ത് നിന്നും വന്ന സ്‌ക്കൂള്‍ ബസില്‍ ഇടിച്ചു.

ബസിനടിയിലേക്ക് വീണെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. ബസ് ഉടന്‍ നിര്‍ത്തിയതിനാലാണ് ആദിത്യന്‍ രക്ഷപ്പെട്ടത്. ബസിന്റെ ടയര്‍ കയറി സൈക്കിള്‍ തകര്‍ന്നിട്ടുണ്ട്.

ഉടന്‍ തന്നെ സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ഓടിവരികയും കുട്ടിയെ പുറത്തെടുക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. നിലവില്‍ കോഴിക്കോട് മെഡിക്കള്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടി. തോളെല്ലിന് പൊട്ടലുണ്ട്‌. മുഖത്തും പരിക്കുകളുണ്ട്‌.

വീഡിയോ കാണാം