കനത്തമഴ: പേരാമ്പ്ര പയ്യോളി റോഡില്‍ അജിത സോമില്ലിന് സമീപം ലൈനിന് മുകളില്‍ മരം മുറിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു


പേരാമ്പ്ര: ശക്തമായി തുടരുന്ന മഴയില്‍ പേരാമ്പ്രയില്‍ മരം ലൈനില്‍ വീണ് പോസ്റ്റ് മറിഞ്ഞു. പേരാമ്പ്ര പയ്യോളി റോഡില്‍ അജിത സോമില്ലിന് സമീപമാണ് സംഭവം.

വ്യാഴാഴ്ച്ച രാവിലെയോടെ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റുകയും പോസ്റ്റ് പുനസ്ഥാപിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.