ഷിഗല്ലയെ പ്രതിരോധിച്ച് തോല്‍പ്പിക്കുക, മൂടാടിയില്‍ സംയുക്ത യോഗം ചേര്‍ന്നു


മൂടാടി: ഷിഗല്ല രോഗപ്രതിരോധത്തിന് എതിരെ മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഏര്‍പ്പെടുത്തുന്നു. രോഗവ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ നേതൃത്വത്തില്‍ യോഗം നടന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ കുടുംബശ്രീ സിഡിഎസ് പ്രതിനിധികള്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിണറുകളും പൊതുകിണറുകളും ശുചീകരിക്കും. ബ്രാന്റില്ലാതെ വില്‍ക്കുന്ന സിപ്പപ്പ്, ശീതളപാനീയങ്ങള്‍, വഴിയോരത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്നും വില്‍പന നടത്തുന്ന ഉല്‍പന്നങ്ങള്‍ നിരോധിക്കും. വീടുകളില്‍ ആരോഗ്യ ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യും. പൊതു ജനം ജാഗ്രതയോടെ ഇരിക്കണമെന്നും നിര്‍ദേശം