പ്രണയത്തിന് പ്രായമില്ലല്ലൊ, നസീറിലും ഷീലയിലും പ്രണയമുണ്ടല്ലൊ


കൊയിലാണ്ടി: കുഞ്ഞുനാളിൽ മനസ്സിൽ കയറിക്കൂടിയ പ്രണയത്തെ ഓർമ്മകളുടെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കാതെ ഇന്നും ഹൃദയത്തിലേറ്റി താലോലിക്കുന്ന, അറുപതാം വയസ്സിലും അവളെ കാത്തിരിക്കുന്ന നസീർ നാട്ടുകാർക്ക് ഒരു കൗതുകവും അതേസമയം വിഡ്ഢിയുമാണ്. പരിഹാസങ്ങളിലും അവഗണനയിലും തളരാതെ തൻറെ സ്വപ്ന സാക്ഷാത്കാരത്തിനായി നെട്ടോട്ടമോടുന്ന നസീറിന്റെയും അയാളുടെ പ്രണയിനി ഷീലയുടെയും കഥ സിനിമയാകുന്നു.

‘കുത്തിത്തിരിപ്പ്’ വെബ് സീരീസിൻ്റെ അഞ്ചാം എപ്പിസോഡാണ് ഒരു മണിക്കൂർ സിനിമ യാവുന്നത്. ഓടുന്നോൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നൗഷാദ് ഇബ്രാഹിം ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.

നൗഷാദ് ഇബ്രാഹിം രചിച്ച് നവാഗതനായ ഫിദൽ സംഗീതം നൽകി വിദ്യാധരൻ മാസ്റ്റർ പാടിയ “വെള്ളാമ്പൽ പൂവിറുത്ത് മണിമാല കോർത്ത കാലം” എന്ന ഗാനം സോഷ്യൽ മീഡിയയിൽ ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. കാഴ്ചക്കാരെ പോയകാല ഓർമകളിലേക്ക് കൊണ്ടുപോകുന്ന മാന്ത്രിക സ്പർശമുള്ള ഗാനമാണിത്. ഷാഫി കൊല്ലത്തിന്റെ ശബ്ദത്തിൽ ഉള്ള ഗാനവും ആസിഫ് കാപ്പാടും, അഫ്സൽ ബിലാലും, ഫിദലും ആലപിക്കുന്ന ഉറുദ് ഗാനവും ഈ സിനിമയെ മനോഹരമാക്കുന്നു.

മുഹമ്മദ് എരവട്ടൂരും, കെ കെ ഇന്ദിരയും, ‘നസീറും ഷീലയുമായി’ വേഷമിടുന്നു കൂടെ ജയ നൗഷാദ്‌, രമേശ് കാപ്പാട്, ഇസ്മയിൽ ഉള്ള്യേരി, മധു കൊയിലാണ്ടി, ഷൈജു പേരാമ്പ്ര, ഫൈസൽ ഉള്ളിയേരി, മഹേഷ്, സുധി, നിള നൗഷാദ്, സുരേഷ് ബാബു, സതീഷ് അമ്പാടി, ശ്രീജ പൂനൂർ തുടങ്ങിയവരും അഭിനയിക്കുന്നു.

അബി കോട്ടൂരിന്റെതാണ് ക്യാമറ. എഡിറ്റിംഗ് പ്രഹ്ളാദ്‌ പുത്തഞ്ചേരി,
കോസ്റ്റ്യൂം ജയ നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ ബൈജു അത്തോളി.
കുത്തിത്തിരിപ്പ്‌ എന്ന ഓൺ ലൈൻ ചാനലിൽ സിനിമ ഉടനെ പുറത്തിറങ്ങും.