സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആണോ യോഗ്യത…?; മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമം


മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്.

സിവില്‍ എഞ്ചിനീയറിംഗ്/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍- [email protected], ഫോണ്‍. 0496 2676227