ബസില്‍ കടത്താന്‍ ശ്രമിച്ച ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി അഴിയൂരില്‍ യുവാവ് എക്‌സൈസിന്റെ പിടിയില്‍


വടകര: ഒമ്പത് ലിറ്റര്‍ വിദേശമദ്യം ബസില്‍ കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍. മധ്യപ്രദേശ് ജബാല്‍ബൂര്‍ സ്വദേശി അവിനാഷ് നിമ്പാല്‍ക്കറാണ് പിടിയിലായത്. കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ വെച്ച് എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇന്ന് 11മണിയോട് കൂടിയാണ് സംഭവം.

അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മുന്‍വശത്ത് വെച്ചായിരുന്നു എക്‌സൈസ് പരിശോധന നടത്തിയിരുന്നത്. ഈ സമയം കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളില്‍ നിന്ന് ഒമ്പത് ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്തിട്ടുള്ളത്.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍ പി.പി, ജയപ്രസാദ് സി.കെ, സി.ഇ.ഒ ഷിജിന്‍ എ.പി എന്നിവര്‍ പങ്കെടുത്തു.