‘നീ ഏതാടി കുരിപ്പേ, എന്റേ മേലെ അമ്പെയ്യാൻ വേണ്ടിട്ട്… ‘; വെെറലായി വടകര വേർഷൻ ബാഹുബലി, വീഡിയോ കാണാം


വടകര: ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആ​ഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാ​ഗങ്ങളിലായി പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി:ദ കൺക്ലൂഷന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികൾ ഈ ബാഹുബലി 2 സ്വന്തമാക്കി. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.

പാട്ടുകളോടൊപ്പം ചിത്രത്തിലെ പല രം​ഗങ്ങളും കാണികൾ ഏറ്റെടുത്തിരുന്നു. വടകര ഭാഷയിൽ ഡബ് ചെയ്ത തമന്നയും പ്രഭാസും തമ്മിലുള്ള സംഘട്ടന രം​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. നീ ഏതാടി കുരിപ്പേ എന്റേ മേലെ അമ്പെയ്യാൻ വേണ്ടിട്ട് ? വെറുതേ തമാശ കളിക്കല്ലേ. ഉയ്യീ ഏത് നേരത്താ എനക്ക് കമന്റിടുവാൻ തോന്നിയേ… ഇങ്ങനെ നീളുന്നു സംഭാഷണങ്ങൾ.

വീഡിയോ കാണാം: