നാടിന്റെ സ്വപ്നം; മലയോര ഹൈവേ നിര്‍മാണ പ്രവര്‍ത്തിയ്ക്ക് ആഗസ്റ്റ് 3ന് തലയാട് തുടക്കം


തലയാട്: മലയോര ഹൈവെയുടെ പടിക്കല്‍ വയല്‍ മുതല്‍ 28ാം മൈല്‍ വരെയുള്ള പ്രവര്‍ത്തികള്‍ക്ക് ആഗസ്റ്റ് 3ന് തുടക്കമാവും. തലയാട് അങ്ങാടിയില്‍ രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ മുഹമ്മദ് റിയാസ് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കും. ബാലുശ്ശേരി എം.എല്‍.എ അഡ്വ. കെ.എം സച്ചിന്‍ദേവ് അധ്യക്ഷത വഹിക്കും.

ബാലുശ്ശേരി മണ്ഡലത്തില്‍ പടിക്കല്‍ വയല്‍ മുതല്‍ 28ാം മൈല്‍ വരെ 6.75 കി.മി ദൂരം ഡിബിഎം നിലവാരത്തിലാണ് റോഡ് നിര്‍മിക്കുക. ഹില്‍ ഹൈവെ കേരളത്തിന്റ വികസന ചരിത്രത്തിലെ നാഴിക കല്ലായി മാറുകയാണ് പദ്ധതി.

12 മീറ്റര്‍ വീതിയിലാണ് ഹില്‍ ഹൈവെ നിര്‍മിക്കുന്നത്. .9 മീറ്റര്‍ കാര്യേജ് വെ, ഇരുഭാഗത്തും ഡ്രൈനെജും ഉള്‍പ്പെടെയാണിത്. ഹൈവെ നിര്‍മ്മിക്കുന്നതിനായ് 47 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്.

summary: inauguration of hill highway construction work on 3rd August