വാട്‌സ്ആപ്പില്‍ ടൈപ്പിങ് മാത്രമല്ല ആപ്പിന്റെ മൊത്തം ഭാഷയും ഇഷ്ടമുള്ള പ്രാദേശിക ഭാഷയിലേക്ക് മാറ്റാം, എങ്ങനെയെന്ന് അറിയേണ്ടേ?


വാട്‌സ്ആപ്പില്‍ നമുക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ടൈപ്പ് ചെയ്യാം മെസ്സേജുകള്‍ അയയ്ക്കാം. എന്നാല്‍ ആപ്പിന്റെ സെറ്റിങ്‌സ് മറ്റു കാര്യങ്ങളെല്ലാം ഇംഗ്ലീഷിലാണ് ഉണ്ടാവുന്നത്. ഇത് സാധാരണക്കാരായ പലര്‍ക്കും പ്രയാസമുണ്ടാവുന്ന കാര്യമാണ്. എന്നാല്‍ ഈ കാര്യങ്ങളെല്ലാം നമുക്ക് മലയാളത്തിലോ അറിയാവുന്ന പ്രാദേശിക ഭാഷയിലോ തന്നെ മനസിലാക്കാം.

മറ്റ് മെസ്സേജിങ് ആപ്പുകളെ പോലെ വാട്‌സ്ആപ്പും ഡിഫോള്‍ട്ട് ഭാഷയായി ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇംഗ്ലീഷ് ആണ്. എന്നാല്‍ വാട്‌സ്ആപ്പിലെ ഭാഷ പ്രാദേശിക ഭാഷകളിലേക്കും മാറ്റാം എന്ന കാര്യം പല യൂസര്‍മാര്‍ക്കും അറിയില്ല.

ഇന്ത്യയില്‍ മലയാളമുള്‍പ്പടെ പത്ത് പ്രദേശിക ഭാഷകളിലാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. വളരെ ലളിതമായ വഴികളിലൂടെ നിങ്ങള്‍ക്ക് ആപ്പിലെ ഭാഷ മാറ്റാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രാദേശികഭാഷയില്‍ ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാട്‌സ്ആപ്പിലെ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താം.

ആന്‍ഡ്രോയിഡില്‍ വാട്‌സപ്പിന്റെ ഭാഷ എങ്ങനെ മാറ്റാം

വാട്‌സ്ആപ്പ് ഓപ്പണ്‍ ആക്കി വലതുവശത്തെ മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് സെറ്റിങ്‌സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. പേജിന്റെ താഴെ കാണുന്ന ചാറ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. സ്‌ക്രീനിന്റെ താഴെ കാണുന്ന ആപ്പില്‍ ലഭ്യമായ ഭാഷകള്‍ (ലാംഗ്വേജ് അവൈലബിള്‍) എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത്. ഇഷ്ടമുള്ള ഭാഷ സെലക്ട് ചെയ്ത് ആപ്പിന്റെ ഭാഷയില്‍ മാറ്റം വരുത്താം.

summary: learn how to change the entire language of whats app to your preferred regional language