മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി; വലിയ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍ (വീഡിയോ കാണാം)


കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. രാവിലെ 8:45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാഹുലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷയ്ക്കിടയിലും വലിയ സ്വീകരണമാണ് രാഹുലിന് പ്രവർത്തകർ നൽകിയത്.

മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് കെട്ടിട്ടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിങ്ങിലും എം.പി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും.

ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും രാഹുലിനൊപ്പം പങ്കെടുക്കും.

ജൂലൈ രണ്ടിന് നെന്മേനിയിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ഗാന്ധി മലപ്പുറത്തേക്ക് പോകും. വണ്ടൂരില്‍ സംഘടിപ്പിക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിനും മലപ്പുറത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും.

വീഡിയോ കാണാം: