Tag: rahul gandhi

Total 12 Posts

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം; ഐക്യദാര്‍ഢ്യ സദസ്സുമായി കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റി

തുറയൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും പ്രകടനവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആദില്‍ മുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മിഥുന്‍ വള്ളില്‍,

രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ അംഗമായ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. വിധി വന്ന വ്യാഴാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നുവെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവില്‍ പറയുന്നു. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ

12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, 3751 കിലോമീറ്റർ, രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കൊയിലാണ്ടിക്കാരനും: കോൺഗ്രസ്സിന്റെ ഭാരത് പദയാത്രയിൽ പന്തലായനി സ്വദേശി വേണുഗോപാൽ മുഴുവൻ സമയ ജാഥാഗം

കൊയിലാണ്ടി: രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് പദയാത്രയില്‍ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും ഉണ്ടാകും. മുഴുവന്‍ സമയ ജാഥാഗംമായാണ് വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പന്തലായനി സ്വദേശിയാണ് വേണുഗോപാല്‍. സേവാദളിന്റെ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ എഴിനാണ് പദയാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ തുടങ്ങി 150 ദിവസം കൊണ്ട് പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി; വലിയ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍ (വീഡിയോ കാണാം)

കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. രാവിലെ 8:45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാഹുലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷയ്ക്കിടയിലും വലിയ സ്വീകരണമാണ് രാഹുലിന് പ്രവർത്തകർ നൽകിയത്. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ്

അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പേരാമ്പ്രയിലും കോൺഗ്രസ് പ്രതിഷേധം; റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

പേരാമ്പ്ര: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. പേരാമ്പ്രയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തുണ്ട്. പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ റോഡ്

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; ഓഫീസ് അടിച്ച് തകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. കല്‍പ്പറ്റയിലെ എം.പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. എം.പി ഓഫീസ് അടിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസിൽ വാഴ നട്ടു. ഓഫീസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ച ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി വിളിച്ചു

കോഴിക്കോട്: ഫറോക്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി എം.പി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ രാഹുല്‍ ഗാന്ധി തിരക്കി. പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നില്‍ നിന്ന് സമരം നയിച്ചതിന് ഡി.സി.സി അധ്യക്ഷനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പരിക്കേല്‍ക്കാനിടയായ സാഹചര്യം ചോദിച്ചറിഞ്ഞു. എത്രയുംപെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍

രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡിയുടെ വേട്ടയാടൽ: കീഴരിയൂരിൽ കോൺഗ്രസിന്റെ പോസ്റ്റ് ഓഫീസ് ധർണ്ണ

കീഴരിയൂർ: കോൺഗ്രസ് നേതാവ് രാരുൽ ഗാന്ധിയെ തുടർച്ചയായി ഇ.ഡിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് വേട്ടയാടുന്ന ബി.ജെ.പി നയത്തിനെതിരെ കീഴരിയൂരിൽ കോൺഗ്രസ് പ്രതിഷേധം. പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ

രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തിന്റ ഭാഗമായി വെണ്ണാറോഡ് മേഖല യൂത്ത് കെയറിന്റ നേതൃത്വത്തില്‍ റോഡുകള്‍ ശുചീകരിച്ചു

മുയിപ്പോത്ത്: വെണ്ണാറോഡ് മേഖല യൂത്ത് കെയറിന്റ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തിന്റ ഭാഗമായി ചെമ്പ്രാട്ട് മുക്ക് മുയിപ്പോത്ത്, മുയിപ്പോത്ത് നിരപ്പം സ്‌റ്റേഡിയം റോഡുകള്‍ ശുചീകരിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉല്‍ഘാടനം ചെയ്തു. വിബിന്‍ രാജ് കെ. കെ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ മുഖ്യ

error: Content is protected !!