എ.ടി.എം അല്ല, ഇത് ബി.ഡി.എം; കടിയങ്ങാട് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി പുസ്തകം നിക്ഷേപിക്കാനുള്ള ‘മെഷീന്‍’ ഒരുങ്ങി


പേരാമ്പ്ര: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള എ.ടി.എം മെഷീന്റെ മാതൃകയില്‍ ബുക്ക് ഡെപ്പോസിറ്റ് മെഷീന്‍ ഒരുക്കി കടിയങ്ങാട് എല്‍.പി സ്‌കൂള്‍. കുട്ടികളില്‍ വായനാശീലം വളര്‍ത്താനും ക്ലാസ് ലൈബ്രറികള്‍ ശാക്തീകരിക്കാനുമായാണ് മെഷീന്‍ ഒരുക്കിയിരിക്കുന്നത്.

വാര്‍ഡ് അംഗം കെ.മുബഷിറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജു പുല്ലോട്ട് അധ്യക്ഷനായി.

പ്രധാനാധ്യാപിക വി.പി.സുമ, കെ.കെ.ദീപേഷ് കുമാര്‍, അബ്ദുള്‍ റഷീദ്, ഷനീന മുബാറക്ക്, സി.വിജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.