സ്കോളർഷിപ് പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും പ്രതിഭ തെളിയിച്ച് വിദ്യാർത്ഥികൾ :വില്യാപ്പള്ളി യു പി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു



വടകര : വില്ല്യാപ്പള്ളി യു പി സ്കൂളിലെ സ്കോളർഷിപ് വിജയികളെയും,കലകായിക പ്രതിഭകൾക്കും അനുമോദനം സംഘടിപ്പിച്ചു.എൽ എസ് എസ്,യു എസ് എസ്, ന്യൂമാത്‍സ് വിജയികളേയും, ശാസ്ത്ര കലാകായിക മത്സരങ്ങളിൽ സബ്ജില്ലയിലും ജില്ലയിലും പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയുമാണ് അനുമോദിച്ചത്.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എം.എൽ എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിജയികളായവർക്ക് എം എൽ എ ഉപഹാരം നൽകി.തോടന്നൂർ എ.ഇ.ഒ സി.കെ.ആനന്ദ് കുമാർ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ്‌ വി കെ ശശി സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ് മാസ്റ്റർ ഇ രാജീവ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർമാരായ ഒ.എം.ബാബു,കണ്ടിയിൽ റഫീഖ്, വാർഡ് മെമ്പർമാരായ രാഗിണി തച്ചോളി,മോഹനൻ,ചീളു പറമ്പത്ത് തുടങ്ങി രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തെ വിവിധ വ്യക്തികൾ, ആനാത്ത് ഹമീദ്ഹാജി,ഹരീഷ് പഞ്ചമി,കെ കെ മോഹനൻ,പാറേമ്മൽ ബാബു,കുയ്യടിയിൽ സുബൈദ,എടലോട്ട് കുമാരൻ,എടക്കുടി മനോജൻ,സി എച്ച് ഇബ്രാഹിം എന്നിവർ സംസാരിച്ചു.