Tag: bike

Total 10 Posts

കൊയിലാണ്ടി – താമരശ്ശേരി റോഡിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാർ റോഡിലേക്ക് വീണു; പുറകെ എത്തിയ ടിപ്പർ കയറിയിറങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ വാഹനാപകടത്തെ തുടർന്ന് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിലുടെ പിന്നാലെ എത്തിയ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ഇരുവരും

നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് നശിപ്പിച്ച നിലയിൽ

പേരാമ്പ്ര: നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.രജീഷിന്റെ ബെെക്കാണ് നശിപ്പിക്കപ്പെട്ടത്. ബെെക്കിന്റെ സീറ്റ് കീറിയ നിലയിലും, എഞ്ചിനോയിൽ ഒഴിക്കുന്ന ഭാ​ഗത്ത് മറ്റെന്തോ വസ്തു ഇട്ടനിലയിലുമാണ് കാണപ്പെട്ടതെന്ന് രജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബെെക്കിന്റെ പല ഭാ​ഗങ്ങളിലുെ ഫെവിക്വുക്ക്

ഉള്ള്യേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഉള്ള്യേരി: ഉള്ള്യേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ള്യേരി ജം​ഗ്ഷനിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. Summary: bus-and-bike-collided-one-injured-in-ulliyeri

കൊയിലാണ്ടിയിൽ ബെെക്കിനു മുകളിലൂടെ അമിത വേ​ഗത്തിലെത്തിയ ബസ് കയറിയിറങ്ങി, ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

അരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അരിക്കുളം: അരിക്കുളത്തുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കള്ളർക്കുന്നത്ത് സായൂജ് (35) ആണ് മരിച്ചത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. സായൂജ് സഞ്ചരിച്ചിരുന്ന വാഹനം സ്‌കിഡായി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പോയി ഇടിക്കുകയും തുടര്‍ന്ന് എതിരെ വന്ന ബൈക്കിലിടിച്ച് തെറിച്ച് വീഴുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സായൂജിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക്

നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നു പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു; ഇടുക്കിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടം (വീഡിയോ കാണാം)

ഇടുക്കി: അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്ന് പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു. ഇടുക്കി ജില്ലയിലെ വെള്ളയാംകുടിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ബൈക്ക് ഓടിച്ചിരുന്ന കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ട്രാന്‍സ്‌ഫോര്‍മര്‍ വേലിക്കുള്ളിലെത്തിയെങ്കിലും വിഷ്ണുപ്രസാദ് പുറത്തേക്കാണ് വീണത്. കാര്യമായ പരിക്കേല്‍ക്കാതിരുന്ന വിഷ്ണുപ്രസാദ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറി

അത്തോളിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തിനിടയാക്കിയത് ബസ്സിന്റെ അമിത വേഗത

അത്തോളി: പുറക്കാട്ടേരി പാലത്തിന് സമീപം അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസാണ് ഇടിച്ചത്. അപകടത്തില്‍ ബാലുശേരി സ്വദേശി അശ്വന്ത്, അത്തോളി കൊളക്കാട് എലിയോട് മല സ്വദേശി ജിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അശ്വന്തിന്റെ നില അതീവ ഗുരുതരമാണ്.

പോലീസ് ലേലത്തില്‍ വിറ്റ ബൈക്ക് വാങ്ങിയ മേപ്പയ്യൂര്‍ സ്വദേശി പൊല്ലാപ്പില്‍, മോഷണമുതലെന്ന് പോലീസ്

മേപ്പയ്യൂര്‍: ഒരു ബൈക്കിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍കീഴ്പയ്യൂരിലെ മുറിച്ചാണ്ടി മുനീര്‍. 2013 ഓഗസ്റ്റില്‍ പത്രത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ വാഹനലേലപ്പരസ്യം കണ്ടാണ് 18,700 രൂപയ്ക്ക് മുനീര്‍ കെ.എല്‍. 11 ജെ 4033 നമ്പര്‍ ഹീറോ ഹോണ്ട ബൈക്ക് ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍, ഈ ബൈക്ക് മോഷണമുതലാണെന്ന് പറഞ്ഞ് കസബ പോലീസ് രംഗത്തെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് മുനീര്‍.

ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍; മോഷണക്കേസില്‍ കുടുങ്ങിയത് പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍

കോഴിക്കോട്: ബൈക്ക് മോഷ്ടിക്കുന്ന സംഘത്തിലെ നാലു പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത നാലുപേരെയും 12 ബൈക്കുകളും മെഡിക്കല്‍ കോളേജ് പോലീസ് വിദഗ്ധമായി പിടിച്ചെടുത്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ഫറോക്ക് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെട്ട പ്രദേശത്തുനിന്നും മോഷണം പോയ 30-ഓളം ബൈക്കുകളില്‍ 12 എണ്ണമാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടിച്ചെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ

മാല കവരാനുള്ള ശ്രമം, മോഷ്ടാവിനെ ചെറുത്ത് തോല്‍പ്പിച്ച് വീട്ടമ്മ

പയ്യോളി: ബൈക്കിലെത്തി മാല കവരാനുള്ള ശ്രമം വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ വിഫലമായി. ഇന്ന് രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. അയനിക്കാട് പരേതനായ മരവന്റെ കണ്ടി ഗോപാലന്റെ ഭാര്യ സരസ (59) യുടെ നാലരപവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് പിടിച്ച് പറിക്കാന്‍ ശ്രമിച്ചത്. നടന്ന് വരികയായിരുന്ന വീട്ടമ്മയെ ബൈക്കില്‍ പുറകിലൂടെയെത്തി മാല പിടിച്ച് വലിക്കാനാണ് മോഷ്ടാവ്

error: Content is protected !!