അരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


അരിക്കുളം: അരിക്കുളത്തുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കള്ളർക്കുന്നത്ത് സായൂജ് (35) ആണ് മരിച്ചത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്.

സായൂജ് സഞ്ചരിച്ചിരുന്ന വാഹനം സ്‌കിഡായി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പോയി ഇടിക്കുകയും തുടര്‍ന്ന് എതിരെ വന്ന ബൈക്കിലിടിച്ച് തെറിച്ച് വീഴുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സായൂജിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അരിക്കുളത്തെ കള്ളർക്കുന്നത്ത് ഗോപാലന്റെയും വസന്തയുടെയും മകനാണ്. ശകിന, സന്ദീപ് എന്നിവര്‍ സഹോദരങ്ങളാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.