കാട്ടുപന്നി ശല്യം തുടരുന്നു; മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ കാട്ടുപന്നി കപ്പക്കൃഷി നശിപ്പിച്ചു


പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ മുതുകാട് ചെങ്കോട്ടക്കൊല്ലി ഭാഗത്ത് കാട്ടുപന്നി ഒരേക്കർ സ്ഥലത്തെ കപ്പക്കൃഷി നശിപ്പിച്ചു. തെക്കേകൂറ്റ് ഓസേഫിന്റെ കൃഷിയാണ് നശിപ്പിച്ചത്.

പാട്ടത്തിന് സ്ഥലമെടുത്ത് നടത്തിയ കൃഷിയാണ് വന്യമൃഗശല്യത്തിൽ നഷ്ടത്തിലായത്. പന്നിശല്യം അതിരൂക്ഷമായ മേഖലയാണിത്. എത്രയുംപെട്ടെന്ന് തുക നൽകണമെന്ന് പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.