Tag: Kakkayam

Total 24 Posts

അമ്പലക്കുന്ന് ആദിവാസി കോളനി അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മൂന്നുദിവസത്തെ പരിശോധന; കക്കയം ജി.എല്‍.പി സ്‌കൂളില്‍ എന്‍.എസ്.എസിന്റെ ഡന്റല്‍ ക്യാമ്പ്

കക്കയം: കോഴിക്കോട് ഡന്റല്‍ കോളേജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന ഡന്റല്‍ ക്യാമ്പ് കക്കയം ജി.എല്‍.പി സ്‌കൂളില്‍ ഉല്‍ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഡന്റിസ്റ്റ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശോധനയും ചികില്‍സയും അമ്പലക്കുന്ന് ആദിവാസി കോളനിയിലെ അംഗങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ളത്. എന്‍.എസ്.എസ് കോഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷിബിന്‍ അദ്ധ്യക്ഷത വഹിച്ചു.

അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും

മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട്

പേരാമ്പ്ര: ശക്തമായ മഴയില്‍ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 755.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ബ്ലൂ അലേര്‍ട്ട് ലെവല്‍ ആയതിനാല്‍ ഡാമില്‍ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുള്ളതായും പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍

കക്കയത്ത് വന്‍ പാറക്കെട്ട് തകര്‍ന്ന് റോഡിലേക്ക് വീണു; ഡാംസൈറ്റ് റോഡില്‍ ഗതാഗതം തടസപ്പെട്ടു

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലേയ്ക്ക് പാറക്കെട്ട് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇതോടെ ഡാം മേഖലയിലേയ്ക്കുള്ള ഗതാഗതം പാടെ നിലച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയെ തുടര്‍ന്ന് കക്കയം വാലിയ്ക്ക് സമീപമുള്ള റോഡ് ഇടിഞ്ഞ് തകര്‍ന്നിരുന്നു. അതേ സ്ഥലത്തുതന്നെയാണ് റോഡിന് മുകള്‍ ഭാഗത്ത് ഉണ്ടായിരുന്ന വന്‍ പാറക്കെട്ട് തകര്‍ന്ന്

കക്കയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഇരു ഗേറ്റുകളും ഉയര്‍ത്തി, കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൂരാച്ചുണ്ട്: മഴ വീണ്ടും ശക്തി പ്രാഭിച്ചതോടെ കക്കയം ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ രണ്ട് ഗേറ്റുകള്‍ തുറന്നു. 15 സെന്റീമീറ്റര്‍, 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒന്നാമത്തെ ഗേറ്റ് ആറുമണിക്കും രണ്ടാമത്തേത് 6.35 നും ആണ് ഉയര്‍ത്തിയത്. 757.98 മീറ്ററാണ്

മഴ തുടരുന്നു: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി

കൂരാച്ചുണ്ട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5.10നാണ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയിലാണ് അധിക ജലം ഒഴുക്കിവിടുന്നത്. ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം

തിമര്‍ത്ത് പെയ്ത് മഴ; കക്കയം ഡാമിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

പേരാമ്പ്ര: അതിശക്തമായ മഴ തുടരുന്നു. കക്കയം ഡാമിന്റ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ആദ്യ ഷട്ടര്‍ 45 സെന്റീമീറ്ററിലേക്കും രണ്ടാമത്തേത് 30 സെന്റീമീറ്ററലേക്കുമാണ് ഉയര്‍ത്തിയത്. ഇതോടെ ഒഴുക്കിവിടുന്ന അധിക ജലത്തിന്റെ അളവ് 75 ക്യുബിക്ക് മീറ്ററും 50 ക്യബിക്ക് മീറ്ററുമായി വര്‍ദ്ധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും

ഷട്ടര്‍ പതിയെ ഉയരുന്നതനുസരിച്ച് കുതിച്ച് ചാടി പാല് പോലെ പതഞ്ഞൊഴുകുന്ന വെള്ളം; കക്കയം അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്ന മനോഹരമായ കാഴ്ച ഇതാ (വീഡിയോ കാണാം)

പേരാമ്പ്ര: നമ്മുടെ നാട്ടില്‍ മഴ ശക്തമാവുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലും വെള്ളം നിറയുകയാണ്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം അണക്കെട്ടിന്റെ സംഭരണിയും നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നത്. ഇന്ന് രാവിലെയാണ് രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ ഒമ്പതരയോടെയാണ് ഷട്ടര്‍ തുറന്നത്. ഷട്ടര്‍ തുറന്നതോടെ സെക്കന്റില്‍ 26 ക്യുബിക് മീറ്റര്‍

ശക്തമായ മഴ തുടരുന്നു, കക്കയം ഡാം റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പേരാമ്പ്ര: കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാകലക്ടര്‍.   നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട്

error: Content is protected !!