Tag: Kakkayam

Total 24 Posts

വരാനിരിക്കുന്നത് 7.5 മെഗാവാട്ടിന്റെ അധിക ഉത്പാദനം; കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ആധുനികവത്ക്കരണ പ്രവൃത്തിക്ക് തുടക്കമായി

കൂരാച്ചുണ്ട്: കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഒന്നാംഘട്ടത്തിന്റെ നവീകരണ- ആധുനികവത്കരണത്തിന്റെയും ശേഷി വര്‍ധിപ്പിക്കല്‍ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. വൈദ്യുതി ഉത്പാദന രംഗത്ത് വലിയ ഇടപെടലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാര്‍

തകർന്ന കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു

കക്കയം: കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനര്‍ നിര്‍മ്മിക്കുന്നത്. കക്കയം വാലിക്ക് സമീപം റോഡിന്റെ വശം തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കൊണ്ട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലി നേരത്തേ പൂര്‍ത്തിയായിരുന്നു. ഡാം സൈറ്റിനടുത്തും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും. കോണിപ്പാറ ഭാഗത്ത്

കല്ലുകള്‍ ഇളകി പാലം അപകടാവസ്ഥയില്‍; കക്കയത്ത് പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തം

കൂരാച്ചുണ്ട്: കക്കയത്ത് പാലങ്ങളുടെ അറ്റകുറ്റപണി വൈകുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. പഞ്ചവടി പാലവും, അങ്ങാടിക്ക് സമീപം പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലവും അപകടാവസ്ഥയിലാണ്. ഭയത്തോടെയാണ് ജനങ്ങളിതുവഴി കടന്നു പോകുന്നത്. പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കല്‍ക്കെട്ടിന്റെ കല്ലുകള്‍ അടരുകയും ചെയ്തിട്ടുണ്ട്. 1960 കാലഘട്ടത്തിലാണ് പാലം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലും പ്രളയവും

അപകടാവസ്ഥയിലായ കക്കയം ഡാം സൈറ്റ് റോഡിന് കല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 80 ലക്ഷം രൂപ

കൂരാച്ചുണ്ട്: അപകടാവസ്ഥയിലായ കക്കയം ഡാം സൈറ്റ് റോഡിന് കല്‍ഭിത്തി നിര്‍മിക്കുന്നതിനായി 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സച്ചിന്‍ദേവ് എം.എല്‍.എ അറിയിച്ചു. മഴയില്‍ തകര്‍ന്ന കക്കയം ഡാം സൈറ്റ് റോഡ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. റോഡ് പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ റോഡ് ഇടിഞ്ഞഭാഗം ആറുലക്ഷംരൂപ ചെലവഴിച്ച് അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. റോഡിന്റെ അപകടാവസ്ഥ

പെയ്തത് ശക്തമായ മഴയില്‍ കക്കയം അണക്കെട്ടിലേക്കുള്ള റോഡ് ഇടിഞ്ഞു; ഗതാഗതം നിരോധിച്ചു

കൂരാച്ചുണ്ട് : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിഞ്ഞ് കക്കയം ഡാം സൈറ്റ് റോഡ് അപകടാവസ്ഥയില്‍. കക്കയം അണക്കെട്ടിലേക്കുള്ള വഴിയില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ഇതെ തുടര്‍ന്ന് റോഡില്‍ ഗതാഗതം നിരോധിച്ചു. വാഹനം കടന്നുപോവുമ്പോൾ കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാലാണിത്. റോഡ് അറ്റകുറ്റപ്പണികൾക്കാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ കളക്ടർ ഡോ. എൻ. തേജ് ലോഹിത്

സഞ്ചാരികള്‍ക്ക് സ്വാഗതം; മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം തുറന്നു

കൂരാച്ചുണ്ട്: മലബാറിന്റെ ഊട്ടി എന്ന അറിയപ്പെടുന്ന കേരളത്തിന്റെ പ്രകൃതി രമണീയ കേന്ദ്രമാണ് കക്കയം. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവന്‍ കണ്‍ടെയ്ന്‍മെന്റ് സോണയതിനാല്‍ ഇവിടെ സഞ്ചാരികള്‍ക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. കക്കയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് കണ്‍ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവായ

കോവിഡ് വ്യാപനം: കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഹൈഡൽ ,ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തോണിക്കടവിലും സഞ്ചാരികൾക്ക് നിരോധനം. പഞ്ചായത്ത് അതിർത്തികളിൽ പോലീസ് നിരീക്ഷണം കർശനമാക്കി. മൂന്നര മാസത്തിനു ശേഷം രണ്ടാഴ്ച മുമ്പാണ് കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നത്.

സഞ്ചാരികൾക്കിനി സുഖയാത്ര; കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തേക്കുള്ള റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട്‌ നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ

കക്കയത്ത് മുളങ്കാടുകൾ മനോഹരമാക്കുന്ന പദ്ധതിക്ക് പുത്തനുണർവ്; സച്ചിൻദേവ് എം.എൽ.എ സ്ഥലം സന്ദർശിച്ചു

കൂരാച്ചുണ്ട്: വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് കക്കയം പഞ്ചവടി മേഖലയിൽ എട്ടേക്കർ മുളങ്കാടുകളിൽ നടപ്പാക്കുന്ന ഇല്ലിത്തോട്ടം ടൂറിസം പദ്ധതിക്ക് പുതുജീവൻ. ഉത്തരവാദിത്വ ടൂറിസത്തിന്റെ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ. സച്ചിൻദേവ് സ്ഥലം സന്ദർശിച്ചു. മുളകൊണ്ടുള്ള ചെറുനിർമിതികൾ ഇല്ലിത്തോട്ടത്തെ കൂടുതൽ മനോഹരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റ്, വർക്ക്‌ഷോപ്പ്, നടപ്പാതകൾ, ക്രാഫ്റ്റ് ഷോപ്പ്, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മുളങ്കാടുകൾ വിനോദസഞ്ചാരയോഗ്യമാക്കാനുള്ള

കക്കയത്ത് വൻ വ്യാജ മദ്യവേട്ട; 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

ബാലുശ്ശേരി: എക്സൈസ് റെയ്ഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻറലിജെൻ്റ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ കക്കയം മുപ്പതാം മൈലിൽ വച്ച് 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കോക്കല്ലൂർ തുരുത്യാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 80 ലിറ്റർ വാഷും കണ്ടെത്തി. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത് പഴയ വ്യാജമദ്യ

error: Content is protected !!