Tag: KOZHIKODE

Total 254 Posts

12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും; വിഭവസമൃദ്ധം കോഴിക്കോട് കലോത്സവത്തിലെ ചക്കരപ്പന്തലിലെ ഒന്നാം ദിനം

കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം; കോഴിക്കോട് യുവതിയേയും മക്കളേയും ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് എം.ഇ.എസ് കോളജില്‍ ബിരുദ

ഐഎൻഎൽ സംസ്ഥാന സമ്മേളന പ്രകടനം; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം

കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രകടനം നടക്കുന്നതിനാൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോട് നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വെങ്ങളം വെങ്ങാലി ബ്രിഡ്ജ്, വെസ്റ്റ്ഹിൽ ചുങ്കം , കാരപ്പറമ്പ്, എരഞ്ഞിപ്പാലം സരോവരം റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡിലെത്തി ശ്മശാനം റോഡ് ജംഗ്ഷനിൽ ആളെ

കോഴിക്കോട് മോക്ക്ഡ്രില്ലിനിടെ ആംബുലന്‍സിലും കാറിലുംവെച്ച് പീഡിപ്പിച്ചെന്ന് പതിനഞ്ചുകാരന്റെ പരാതി; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട്: മോക്ക്ഡ്രില്ലിനുശേഷം പഞ്ചായത്തുമെമ്പര്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. മോക്ക്ഡ്രില്ലിനുശേഷം ആംബുലന്‍സിനും കാറിലും വെച്ച് സംഘാടകരിലൊരാളായ പഞ്ചായത്ത് മെമ്പര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മാവൂര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന മോക്ക്ഡ്രില്ലിനിടെയായിരുന്നു സംഭവം. പ്രളയദുരന്തം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു മോക്ക്ഡ്രില്‍. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കുന്നതായിരുന്നു രംഗം. ഈ

കോഴിക്കോട് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം; യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം. ഇതുമായി ബന്ധപ്പെട്ട സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ കെ.കെ ബിന്ദു , മലപ്പുറം താനൂർ മണ്ടപ്പാട്ട് എം.ഷാജി, പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കെ.കാർത്തിക് , പെരുവയൽ കോയങ്ങോട്ടുമ്മൽ കെ.റാസിക് , എന്നിവർ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശന് കിട്ടിയ

കോഴിക്കോട് കലോത്സവത്തില്‍ അങ്കം മുറുകും; ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടക്കാനിരിക്കെ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. സംസ്ഥാന കായിക മേളയും ശാസ്ത്ര മേളയും ഇതിനോടകം

ഫുട്ബോള്‍ പ്രേമികളേ.. ഇതാ കോഴിക്കോട് വീണ്ടും കാല്‍പന്താരവം; ഇന്ന് വൈകീട്ട് പോയാല്‍ സന്തോഷ് ട്രോഫിയിലെ രാജസ്ഥാന്‍-കേരളം പോരാട്ടം കാണാം

കോഴിക്കോട്: ലോകകപ്പ്‌ ആഘോഷങ്ങളുടെ ചൂടാറും മുമ്പേ കോഴിക്കോട്‌ വീണ്ടും കാൽപ്പന്തുകളിയുടെ ആരവങ്ങളിലേക്ക്‌. സന്തോഷ്‌ ട്രോഫിയിൽ ഗ്രൂപ്പ്‌ മത്സരങ്ങൾക്ക്‌ ഇന്ന് കോഴിക്കോട്‌ ഇ എം എസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുരുളും. ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. ഗ്രൂപ് മത്സരത്തിലെ ആദ്യ പോരിന് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കേരളം ശക്തമായ ടീമിനെത്തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 3.30നാണ്

വാതിലുകളില്ലാതെ ബസ് സര്‍വീസ്; കോഴിക്കോട് 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലയില്‍ മൂന്നാഴ്ചയ്ക്കിടെ നടന്നത് മൂന്ന് അപകട മരണങ്ങള്‍

പേരാമ്പ്ര: വാതിലുകളില്ലാതെയും മുന്‍ഭാഗത്തെ വാതിലുകള്‍ അപകടകരമായ രീതിയില്‍ തുറന്നിട്ടും അമിത വേഗത്തില്‍ യാത്ര ചെയ്ത 12 സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് നിരന്തരം പരാതി ലഭിച്ചതിന്റെ അടസ്ഥാനത്തിലാണ് പരിശോധന നടത്തിയിരുന്നത്. ജില്ലയില്‍ കഴിഞ്ഞ

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കലോത്സവം, ആവേശത്തോടെ പൂര്‍ത്തിയാവുന്ന ഒരുക്കങ്ങള്‍; അവസാന നിമിഷം കോവിഡ് വിനയാവുമോ?

കോഴിക്കോട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുകയാണ്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ നാടിന്റെ ഏറ്റവും വലിയ കലാമാമാങ്കത്തെ ആവേശത്തോടെ വരേവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും. എന്നാല്‍ കോവിഡിന്റെ ബി.എഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കോവിഡ്

ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തൊഴില്‍ പരിശീലനം നൽകാൻ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു നെഹ്‌റു യുവകേന്ദ്രയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലന പരിപാടി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം നടത്തുവാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടാലി, മോബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടീഷ്യന്‍ എന്നിവയാണ്

error: Content is protected !!