കോഴിക്കോട് കലോത്സവത്തില്‍ അങ്കം മുറുകും; ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചു


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടക്കാനിരിക്കെ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. സംസ്ഥാന കായിക മേളയും ശാസ്ത്ര മേളയും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അടുത്ത ആഴ്ച ജില്ലയില്‍ തിരിതെളിയും.

ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചതോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അങ്കം ഒന്നുകൂടി മുറുകും എന്ന കാര്യത്തില്‍ സംശമില്ല.