Tag: NSS

Total 9 Posts

ഇത് നന്മ നിറഞ്ഞ പാഠം; പാലേരി മുഞ്ഞോറയിലെ ലിബിനയും അഭിനവും ഇനി സ്‌നേഹ വീടിന്റെ തണലില്‍

പേരാമ്പ്ര: പാലേരി മുഞ്ഞോറയിലെ ലിബിനയ്ക്കും അഭിനവിനും സ്‌നേഹവീടൊരുക്കി എന്‍.എസ്.എസ്. അച്ഛനെയും അമ്മയെയും കോവിഡ് കവര്‍ന്നെടുത്തതിനെത്തുടര്‍ന്ന് അനാഥരായ ലിബിനയ്ക്കും അഭിനവിനുമാണ് സ്‌നേഹവീടൊരുക്കി നല്‍കിയത്. ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷയിലായിരിക്കും. വടക്കുമ്പാട് എച്ച്.എസ്.എസിലെ പൂര്‍വവിദ്യാര്‍ഥികളായ ഇവര്‍ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലായിരുന്നു. ചെറുപ്രായത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഇവര്‍ക്ക് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തും വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരും നാട്ടുകാരും

സ്‌കൂള്‍ കലോത്സവത്തിന് ചായക്കട നടത്തി; വരുമാനത്തില്‍നിന്ന് തുണിസഞ്ചികള്‍ നിര്‍മ്മിച്ച് വീടുകളില്‍ വിതരണം ചെയ്തു, മാതൃകാ പ്രവര്‍ത്തനവുമായി നൊച്ചാട് ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍

പേരാമ്പ്ര: സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ചായക്കടയിലൂടെ പണം സ്വരൂപിച്ച് ആ പണം ഉപയോഗിച്ച് തുണിസഞ്ചികള്‍ വിതരണംചെയ്ത് എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ക്ലീന്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായാണ് തുണി സഞ്ചികള്‍ വിതരണം ചെയ്തത്. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ പത്താംവാര്‍ഡിലെ നൂറോളംവീടുകളില്‍ വിദ്യാര്‍ഥികള്‍ തുണിസഞ്ചികള്‍ നിര്‍മിച്ചു നല്‍കി. വൊളന്റീയര്‍മാര്‍ തന്നെ തുണിവാങ്ങി

ഉപജീവനം പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തയ്യൽ മെഷീൻ നൽകി

കൂരാച്ചുണ്ട്: ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ നൽകി. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് മെഷീൻ നൽകിയത്. എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ വച്ച് ഫാദർ വിൻസന്റ് കണ്ടത്തിലാണ് തയ്യൽ മെഷീൻ കൈമാറിയത്. പ്രിൻസിപ്പാൾ ലൗലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷയായി.

മരവും പച്ചപ്പും കുളവുമൊക്കെയായി അവർ തനതിടം ഒരുക്കി; റീജിയണൽ തലത്തിൽ മികച്ച തനതിടത്തിനുള്ള പുരസ്കാരം അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻ്ററി സ്കൂളിന്

അരിക്കുളം: പുരസ്ക്കാര തിളക്കത്തിൽ വീണ്ടും കെ.പി.എം.എസ്.എം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്. റീജിയണൽ തലത്തിൽ മികച്ച തനതിടത്തിനുള്ള ഒന്നാം സ്ഥാനത്തിനാണ് സ്കൂൾ നിർമ്മിച്ച തനതിടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കൂൾ സ്വന്തമാക്കിയിരുന്നു. ഹയർ സെക്കൻ്ററി എൻ.എസ്.എസ് സംസ്ഥാന തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് തനതിടം. സ്കൂൾ ക്യാമ്പസിൽ

അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിന് ഇത് അഭിമാന നിമിഷം; മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച യൂണിറ്റിനുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

അരിക്കുളം: രണ്ട് പുരസ്കാരങ്ങളുടെ നിറവിലാണ് അരിക്കുളത്തെ കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കും മികച്ച എൻ.എസ്.എസ് യൂണിറ്റിനുമുള്ള പുരസ്കാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. സ്കൂളിലെ അധ്യാപകനായ ഷാജി മാസ്റ്ററാണ് മികച്ച പ്രോഗ്രാം ഓഫീസർ. മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്ന് കെ.പി.എം.എസ്.എം ഹയർ സെക്കന്ററി

പേരാമ്പ്ര പി.എച്ച്.സിയിലേക്ക് മെഡിക്കല്‍ കിറ്റ് സംഭാവന നല്‍കി സി.കെ.ജി.എം ഗവ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍

പേരാമ്പ്ര: സി.കെ.ജി.എം ഗവ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പി.എച്ച്.സിയിലേക്ക് ആവശ്യമായ മെഡിക്കല്‍ കിറ്റ് സംഭാവന നല്‍കി. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് 10 രൂപാ ചലഞ്ച് നടത്തിയാണ് മെഡിക്കല്‍ കിറ്റ് വാങ്ങാന്‍ ആവശ്യമായ തുക കണ്ടെത്തിയത്. സി.കെ.ജി.എം ഗവ കോളേജ് പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍, ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ രഞ്ജിത്, സി.കെ.ജി.എം എന്‍.എസ്.എസ്

കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉപജീവനം പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിഎന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉപജീവനം പദ്ധതിക്ക് തുടക്കമായി. ഹരിത ഗ്രാമമായ കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുപതാം വാര്‍ഡ് കൗണ്‍സിലര്‍ വിഷണു എന് എസ് ചടങ്ങില്‍

അംഗീകാരത്തിന്റെ നിറവില്‍ കൊയിലാണ്ടി മാപ്പിള സ്കൂൾ എന്‍എസ്എസ് യൂണിറ്റ്

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ലസ്റ്ററിലെ 2019-2020 ലെഏറ്റവും മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കൊയിലാണ്ടി മാപ്പിള വൊക്കേഷണല്‍ ഹയര്‍ സിക്കെന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലെയും കൊറോണ കാലത്തെയും മികച്ചതും വ്യത്യസ്തവും ആയ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. വളണ്ടിയര്‍മാരുടെയും പ്രോഗ്രാം ഓഫീസറുടെയും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റിനെ മികച്ചതാക്കി മുന്നോട്ട് നയിച്ചത്.

പെണ്‍കുട്ടിക്കള്‍ക്ക് സ്വയം രക്ഷ; ആര്‍ച്ച പദ്ധതിയുമായി എന്‍എസ്എസ്‌

അരിക്കുളം: ജില്ലയിലെ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ക്ക് സെല്‍ഫ് ഡിഫന്‍സിങ്ങില്‍ പരിശീലനം നല്‍കുന്നതിനായി ആര്‍ച്ച പദ്ധതി നടപ്പിലാക്കുന്നു. ജില്ലയിലെ 144 എന്‍എസ്എസ് യൂണിറ്റുകളിലെ 7200 പെണ്‍കുട്ടികള്‍ക്കും താല്‍പര്യമുള്ള അവരുടെ അമ്മമാര്‍ക്കുമാണ് സെല്‍ഫ് ഡിഫന്‍സിങ്ങില്‍ പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിക്കുളം കെപിഎംഎസ്എം എച്ച്എസ്എസ് സ്‌കൂളില്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ ജിനേഷ് നിര്‍വ്വഹിച്ചു.

error: Content is protected !!