പേരാമ്പ്ര പി.എച്ച്.സിയിലേക്ക് മെഡിക്കല്‍ കിറ്റ് സംഭാവന നല്‍കി സി.കെ.ജി.എം ഗവ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍


പേരാമ്പ്ര: സി.കെ.ജി.എം ഗവ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പി.എച്ച്.സിയിലേക്ക് ആവശ്യമായ മെഡിക്കല്‍ കിറ്റ് സംഭാവന നല്‍കി. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് 10 രൂപാ ചലഞ്ച് നടത്തിയാണ് മെഡിക്കല്‍ കിറ്റ് വാങ്ങാന്‍ ആവശ്യമായ തുക കണ്ടെത്തിയത്.

സി.കെ.ജി.എം ഗവ കോളേജ് പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍, ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ രഞ്ജിത്, സി.കെ.ജി.എം എന്‍.എസ്.എസ് സെക്രട്ടറിമാരായ ദിജിന്‍, മാളവിക, എന്‍.എസ്.എസ് വോളന്റീര്‍സ് അജയ് വിഷ്ണു, ഹൃദ്യ പേരാമ്പ്ര, കല്ലോട് ഹോസ്പിറ്റല്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ സാക്ഷ്യം വഹിച്ചു.