ഉപജീവനം പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തയ്യൽ മെഷീൻ നൽകി


കൂരാച്ചുണ്ട്: ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ നൽകി. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് മെഷീൻ നൽകിയത്.

എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ വച്ച് ഫാദർ വിൻസന്റ് കണ്ടത്തിലാണ് തയ്യൽ മെഷീൻ കൈമാറിയത്. പ്രിൻസിപ്പാൾ ലൗലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷയായി.

എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ധന്യ, പി.ടി.എ പ്രസിഡന്റ് ജോബി ഫ്രാൻസിസ്, പി.ടി.എ പ്രതിനിധി ഒ.കെ.അഷറഫ് എന്നിവർ സംസാരിച്ചു.