Tag: Strike

Total 15 Posts

ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.

‘ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഫീസ് വാങ്ങി ലൈസന്‍സ് നല്‍കുന്നില്ല, മറ്റൊരിടത്തും കാണാത്ത വിധത്തിലുള്ള ഫീസ് വര്‍ദ്ധനവും’; കൂരാച്ചുണ്ട് പഞ്ചായത്തിനു മുന്നില്‍ നിരാഹാര സമരത്തിനൊരുങ്ങി മര്‍ച്ചന്റ് അസോസിയേഷന്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ അനധികൃതമായ ലൈസന്‍സ് പുതുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച്ച മുതലാണ് സമരം ആരംഭിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടക്കുന്ന സമരം യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജോബി വാളയപ്ലാക്കല്‍, യൂത്ത് വിങ് പ്രസിഡന്റ് സുജിത്ത് ചിലമ്പക്കുന്നേല്‍ എന്നിവര്‍

പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡ്; ഒത്തൊരുമിച്ച് നാട്, ചെമ്പനോടയില്‍ പ്രതിഷേധജ്വാല തീര്‍ത്ത് സമരസമിതി

പെരുവണ്ണാമൂഴി: പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍റോഡ് പൂര്‍ത്തായാക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പനോടയില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സമരസമിതി ചെമ്പനോട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധജ്വാല പ്രദേശത്തിന്റെയാകെ പ്രതിഷേധശബ്ദമായി. ചെമ്പനോട പള്ളി വികാരി ഫാ. ഡോ. ജോണ്‍സന്‍ പാഴുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. റോഡ് പൂര്‍ത്തിയാക്കാനായി എല്ലാവരും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ കെ.എ

നാളെയാണോ ഡോക്ടറെ കാണാനായി പോകുന്നത്, മറ്റൊരു ദിവസത്തേക്ക് മാറ്റിക്കോളൂ; വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (17/03/23) വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രികളും, ആരോ​ഗ്യ പ്രവർത്തകർക്കും, ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അത്യാഹിതവിഭാഗം

കോഴിക്കോട്ടെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം; 17 ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്

കോഴിക്കോട്: വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താന്‍ ഐഎംഎയുടെ ആഹ്വനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഐഎംഎ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് വിട്ടു നില്‍ക്കും. ഈ സമയത്ത് സ്വകാര്യ

” സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം” ജെ.സി.ബിയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി സമരക്കാര്‍- വീഡിയോ കാണാം

അരിക്കുളം: പൊലീസ് സഹായത്തോടെ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ (എം.സി.എഫ്) നിര്‍മ്മാണം തുടങ്ങാന്‍ ശ്രമം. ജെ.സി.ബി ഉപയോഗിച്ച് പ്രദേശം നിരപ്പാക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി. രാവിലെ ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തുവരികയും ജെ.സി.ബിക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കളിസ്ഥലം സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ നല്‍കാന്‍ വരെ

പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യഥാര്‍ഥ്യമാക്കണം; റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം

പൂഴിത്തോട്: റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം രംഗത്ത്. പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂഴിത്തോട്ടില്‍ നടക്കുന്ന റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനുമാണ് കെ.സി.വൈ.എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, ആനിമേറ്റര്‍ സി. ക്ലാരിസ, എം.എസ്.എം.ഐ. പ്രസിഡന്റ് അബിന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി ലിറ്റോ തോമസ്,

ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം; സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു

കോഴിക്കോട്: ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 നിന്ന് 13,500 രൂപയാക്കി ഉയർത്തിയിരുന്നു ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികത ഈടാക്കുന്നു എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ പരാതി. ആർ.ടി.ഒ മാർ ഇത്

ബെവ്കോ തൊഴിലാളി സമരം മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്നു; സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ

നടുവണ്ണൂർ: ബെവ്കോയ്ക്ക് മുൻപിൽ മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്ന രാപ്പകൽ സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ സമരപ്പന്തലിലെത്തി. സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മന്ദങ്കാവ് ബെവ്കോ വെയർഹൗസിൽ അർഹതപ്പെട്ട പ്രദേശവാസികളെ മാറ്റിനിർത്തി കയറ്റിറക്ക്, ലാബലിങ്ങ് മേഖലയില്‍ അനധികൃത നിയമനം നടത്തുന്നതിനെതിരെയാണ് രാപ്പകല്‍ സമരം.

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്. സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാ‍ർച്ച് സംഘടിപ്പിച്ചത്. മാ‍ർച്ച്

error: Content is protected !!