ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം.

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.