Tag: Youth Congress

Total 19 Posts

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം; കായണ്ണയില്‍ നിന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതാകജാഥ സംഘടിപ്പിച്ചു

കായണ്ണ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ കായണ്ണയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണോറ, ഇ.കെ ശീതള്‍രാജ് എന്നിവരാണ് ജാഥ നയിച്ചത്. കായണ്ണയിലുള്ള കോണ്‍ഗ്രസ് നേതാവ് പി.സി രാധാകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍ വെച്ച് എന്‍.എസ്.യു സെക്രട്ടറി കെ.എം അഭിജിത് ജാഥ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം

യാത്രാക്കുരുക്കിന് പരിഹാരമാകാൻ കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാക്കണം: യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം

കുറ്റ്യാടി: കുറ്റ്യാടിയിലെ രൂക്ഷമായ യാത്രാക്കുരുക്കിന് പരിഹാരമാകാൻ കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാറക്കൽ അബ്ദുള്ള എം.എൽ.എയായിരുന്ന സമയത്ത് ബൈപ്പാസിനായി നടത്തിയ പ്രവർത്തനങ്ങളല്ലാതെ വർഷങ്ങൾ പിന്നിടുമ്പോഴും ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം ടെണ്ടറായ ഇതര മണ്ഡലങ്ങളിലെ പല ബൈപ്പാസുകളും ഉദ്ഘാടനത്തിനായ് തയ്യാറെടുക്കുകയാണ്. എന്നിട്ടും കുറ്റ്യാടി ബൈപ്പാസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ

സഹപ്രവര്‍ത്തകനില്‍ നിന്നും പീഡനം നേരിട്ട യുവതിയോട് സ്വയം പിരിഞ്ഞ് പോവാന്‍ ആവശ്യം; പയ്യോളിയിലെ ആശുപത്രി അധികൃതര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന സുബ കെയർ ആൻഡ് ക്യൂയർ ഹോസ്പിറ്റലിൽ വച്ച് സഹപ്രവർത്തകനിൽനിന്നും പീഡനമേൽക്കേണ്ടി വന്നു എന്ന് പരാതിപ്പെട്ട യുവതിയോട് ഹോസ്പിറ്റലിൽ നിന്നും സ്വയം പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് പിന്മാറണമെന്ന് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു. യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ

‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു

അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത്

ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ; പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് യൂത്ത് കോൺ​ഗ്രസിന്റെ കെെത്താങ്ങ്

പേരാമ്പ്ര: എസ്എംഎ രോഗംബാധിച്ച പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ന്യൂസ് പേപ്പർ ചലഞ്ചിലൂടെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് നടത്തിയ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ രണ്ട് ലക്ഷത്തി രണ്ടായിരത്തി എഴുപത്തി ഒൻപത് രൂപയാണ് സമാഹരിച്ചത്. തുക കെഎസ്യു സംസ്ഥാന

നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് നശിപ്പിച്ച നിലയിൽ

പേരാമ്പ്ര: നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.രജീഷിന്റെ ബെെക്കാണ് നശിപ്പിക്കപ്പെട്ടത്. ബെെക്കിന്റെ സീറ്റ് കീറിയ നിലയിലും, എഞ്ചിനോയിൽ ഒഴിക്കുന്ന ഭാ​ഗത്ത് മറ്റെന്തോ വസ്തു ഇട്ടനിലയിലുമാണ് കാണപ്പെട്ടതെന്ന് രജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബെെക്കിന്റെ പല ഭാ​ഗങ്ങളിലുെ ഫെവിക്വുക്ക്

‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)

കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി

‘കൊയിലാണ്ടിയില്‍ സീറ്റ് നല്‍കിയില്ല. എന്നെ വെട്ടി’; കൊയിലാണ്ടിയിലെ പഴയ സ്ഥാനാര്‍ത്ഥി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

കോഴിക്കോട്: 2016ലും 2021ലും കൊയിലാണ്ടി സീറ്റില്‍ താന്‍ മത്സരിക്കുന്നത് ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. കോണ്‍ഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം പാളയത്തെ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചത്. 2011ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച താന്‍ പിന്നീടുള്ള അഞ്ചുവര്‍ഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ

എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം; അനാമികയെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് കമ്മിറ്റി

പേരാമ്പ്ര: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അനാമിക എ.എസിനെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് 15ാം വാര്‍ഡ് കമ്മിറ്റിയാണ് ഉപഹാരം നല്‍കി അനാമികയെ ആദരിച്ചത്. മുന്‍ വാര്‍ഡ് മെമ്പര്‍ നിധീഷ് എന്‍.എസ് അനാമികയ്ക്ക് മൊമെന്റോ നല്‍കി. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, എന്‍.കെ രാജീവന്‍, അജേഷ്, അരുണ്‍ വാര്യര്‍ കണ്ടി, അനൂപ്

error: Content is protected !!