യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം; കായണ്ണയില്‍ നിന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതാകജാഥ സംഘടിപ്പിച്ചു


കായണ്ണ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ കായണ്ണയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണോറ, ഇ.കെ ശീതള്‍രാജ് എന്നിവരാണ് ജാഥ നയിച്ചത്.

കായണ്ണയിലുള്ള കോണ്‍ഗ്രസ് നേതാവ് പി.സി രാധാകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍ വെച്ച് എന്‍.എസ്.യു സെക്രട്ടറി കെ.എം അഭിജിത് ജാഥ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം വരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

പി.കെ രാഗേഷ്, ബബിത്ത് മാലോല്‍, കെ രാമചന്ദ്രന്‍, വി.ടി സൂരജ്, ഋഷികേഷന്‍, ശ്രീജിത്ത് കായണ്ണ, ഐപ്പ് വടക്കേത്തടം, കെ.ടി. വിനോദന്‍, വിജയന്‍ പൊയിലില്‍, പ്രത്യുഷ് പി.സി എന്നിവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം മെയ്യ് 5,6,7,8 തിയ്യതികളിലായി മുക്കത്താണ് നടക്കുന്നത്.