വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു


വടകര: കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓട്ടോ ഫ്യൂയൽസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24)ആണ് ആക്രമിച്ചത്.

തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം.

ഞായറാഴ്ച രാത്രി 11 മണിയോടെ ബൈക്കുമായി എത്തിയ മൂന്നുപേർ പെട്രോൾ നിറച്ചതിനുശേഷം പണം നൽകാതെ തർക്കത്തിൽ ആവുകയായിരുന്നു. തുടർന്ന് പോയ സംഘത്തിലെ രണ്ടുപേർ കല്ലുമായി വീണ്ടും എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

വൈശാഖിനെ ആക്രമിക്കുകയും തുടർന്ന് ഗ്ലാസുകൾ തകർക്കുകയുമായിരുന്നു. ആക്രമണം സംബന്ധിച്ച് ജ്യോതി ഓട്ടോ ഫ്യൂയൽസ് അധികൃതർ വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Summary: A two-member gang attacked a petrol pump at Vadakara Karimbapanapalam. The employee was injured