ജോലിയ്ക്ക് പോവുന്നതിനിടെ തെരുവുനായ ആക്രമണം; വടകരയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്


വടകര: വടകര പാലയാട്ടുനട സ്വദേശിയായ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പാലയാട്ടുനട ചോരത്ത്കണ്ടി ഷാജി(42) ക്കാണ് കടിയേറ്റത്.

വടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഷാജി ജോലിയ്ക്ക് പോവുന്നതിനിടെ ബുധനാഴ്ച്ച രാവിലെയാണ് സംഭവം. വടകര കുളത്തിനു സമീപം വച്ച് നായ ഇയാളെ കടിക്കുകയായിരുന്നു.

കാലിന് പരിക്കേറ്റ ഷാജിയെ വടകര ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.