കൂരാച്ചുണ്ടിലെ മത സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജിക്ക് വിട നല്‍കി നാട്


സുന്നി പ്രാസ്ഥാനിക രംഗത്തെ പ്രമുഖനായ ഹാജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ,
അത്തിയോടി മഹല്ല് ജനറൽ സെക്രട്ടറി, എസ് വൈ എസ്, കേരളാ മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സർക്കിൾ ഭാരവാഹി എന്നീ നിലകളില്‍ സുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.
കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ ഉപദേശക സമിതി അംഗമായിരിക്കെയാണ് മരണം. അദ്ദേഹത്തിന്റെ വിയോഗത്തോടെ മത സാമൂഹിക രംഗത്തെ ആത്മാർത്ഥതയുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് നേതാക്കൾ അനുശോചിച്ചു.
ഭാര്യ ഖദീജ.
മക്കൾ മുഹമ്മദ്, ഹസീന, അനീസ, നൂറ, പരേതനായ അനസ്.
മരുമക്കൾ മുഹമ്മദലി, റഷീദ്, അൻഷാദ്.
കബറടക്കം വ്യാഴാഴ്ച രാവിലെ 10.30 ന് അത്യോടി മുഹിയുദ്ധീൻ ജുമാ മസ്ജിദില്‍ നടന്നു.