രണ്ട് വർഷം തികയുന്ന രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യവുമായി പേരാമ്പ്രയിൽ എൽ.ഡി.എഫ് റാലി; ഉദ്ഘാടനം ചെയ്ത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം


പേരാമ്പ്ര: സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പേരാമ്പ്ര നിയോജക മണ്ഡലം എൽഡിഎഫ് റാലിക്ക് തുടക്കം. നിരവധി പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഉദ്ഘാടന പരിപാടിയില്‍ മണ്ഡലം കൺവീനർ എ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുന്നണി നേതാക്കളായ വി.കെ.സുരേഷ്കുമാർ, ജെ.ആർ.പ്രേംദാസിൻ, ഒ.രാജൻ, ബേബി കാപ്പുകാട്ടിൽ, കെ.ലോഹ്യ, എൻ.കെ.അബ്ദുൾ അസീസ്, സാലിഹ് കൂടത്തായി തുടങ്ങിയവര്‍ സംസാരിച്ചു.