തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ; കൊയിലാണ്ടിയില്‍ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി കര്‍ഷക സംഘടനകള്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ജീവനക്കാരും അധ്യാപകരുമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി പി സത്യന്‍ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എം പി ജിതേഷ് ശ്രീധര്‍ സ്വാഗതം പറഞ്ഞു. കെ എസ് ടി എ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഡി കെ ബിജു അധ്യക്ഷനായി.

വിവിധ കേന്ദ്രങ്ങളില്‍ ആര്‍ എം രാജന്‍, സി ജി സജില്‍ കുമാര്‍, എക്‌സ് ക്രിസ്റ്റിദാസ്, ഗണേശ് കക്കഞ്ചേരി, കെ മിനി, എന്‍ ലിനീഷ്, എസ് കെ ജെയ്‌സി, കെ ബൈജു, ഇ ഷാജു, എന്‍ കെ സുജിത്ത്, പി കെ അനില്‍കുമാര്‍, സി ശൈലേന്ദ്രന്‍, പി കെ ജാരിസ്, ടി റിജു, കെ കെ സത്യന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.