മൂടാടിയില്‍ പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കി ഡിവൈഎഫ്‌ഐ


മൂടാടി: കോവിഡ് രോഗികളുടെ ശുശ്രൂഷയ്ക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കി ഡി.വൈ.എഫ്.ഐ. മൂടാടി പഞ്ചായത്തിലെ മുചുകുന്ന്, മൂടാടി, നന്തി മേഖലാ കമ്മിറ്റികള്‍ സംയുക്തമായാണ് 65000 രൂപ സ്വരൂപിച്ചു നല്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറിന് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ അഡ്വ.എല്‍.ജി. ലിജീഷ് തുക കൈമാറി. പയ്യോളി ബ്ലോക്ക് സെക്രട്ടറി എ.കെ. ഷൈജു, ബ്ലോക്ക് പ്രസിഡന്റ് പി. അനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ശരത് കെ. മൂടാടി, പ്രശോഭ് ചാത്തോത്ത്, എ.കെ. വൈശാഖ്, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ എന്നിവര്‍ ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുത്തു.